Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാമ്പറയ്ക്കല്‍ ആമിര്‍ അലി ഓണത്തിനെത്തും; പൃഥ്വിരാജ് ചിത്രം 'ഖലീഫ' പൂര്‍ത്തിയായി

മാമ്പറയ്ക്കല്‍ ആമിര്‍ അലി ഓണത്തിനെത്തും; പൃഥ്വിരാജ് ചിത്രം 'ഖലീഫ' പൂര്‍ത്തിയായി

News Malayalam 1 day ago

കൊച്ചി: പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യുടെ ചിത്രീകരണം പൂർത്തിയായി.

ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കല്‍ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹൻലാല്‍ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയില്‍ ഉണ്ടാകും. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ.

മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന മോഹൻലാല്‍ കഥാപാത്രത്തിന്റെ കൊച്ചു മകനായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കല്‍ ആമിർ അലി. കഴിഞ്ഞ വർഷം, പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ 16ന് റിലീസ് ചെയ്ത ഗ്ലിംപ്സ് വീഡിയോയില്‍, ചിത്രത്തില്‍ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കല്‍ അഹമ്മദ് അലി, മാമ്പറയ്ക്കല്‍ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കാൻവാസില്‍ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ ആണ് 'ഖലീഫ' എന്ന സൂചനയാണ് ഈ വീഡിയോ നല്‍കിയത്. ബോളിവുഡ് താരം നീല്‍ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'.

മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍ കൊണ്ടും ആക്ഷൻ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് . 'പ്രതികാരം സുവർണ ലിപികളാല്‍ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. 'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ഒരുക്കുന്നത്. 'ആദം ജോണ്‍', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇതാണ് റീമാസ്റ്ററിങ്! സേതുമാധവൻ വീണ്ടുമെത്തുന്നു; 'കിരീടം' റീ റിലീസ് ട്രെയ്‌ലർ പുറത്ത്

ഛായാഗ്രഹണം - ജോമോൻ ടി ജോണ്‍, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമല്‍ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് - ജാബിർ സുലൈം, ഫൈനല്‍ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ - റെനി ദിവാകർ, വിനോഷ് കൈമള്‍, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്‌എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റില്‍സ് - സിനറ്റ് സേവ്യർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam