Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

News Malayalam 23 hrs ago

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പനാമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ജീവനക്കാരില്‍ 20 പേര്‍ ചൈനീസ് പൗരന്‍മാരാണെന്നാണ് റിപ്പോർട്ട്. മൂന്ന് പേര്‍ മ്യാന്‍മാര്‍ പൗരന്മാരും ഒരു ബംഗ്ലദേശിയും ഉള്‍പ്പെടുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചക്രവാതച്ചുഴി; ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത

ഒഡീഷ തീരത്തു നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. 1700 ടണ്‍ ഇരുമ്പ് അയിരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക്‌ വളം വയ്ക്കുന്ന പ്രസ്താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam