ഡല്‍ഹി: കേരളത്തിന് പുതിയ ഗവർണർ. ഓംപ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവില്‍ സിക്കിം ഗവർണർ ആണ് ഓംപ്രകാശ് മാഥൂർ.
കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു.
ബിജെപിയുടേയും ആർഎസ്‌എസ്സിൻ്റെയും മുതിർന്ന നേതാവാണ് രാജസ്ഥാനില്‍ നിന്നുള്ള ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു മാഥുർ. ഏറെക്കാലം ആർഎസ്‌എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയില്‍ എത്തിയത്.
സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല, ജനങ്ങളുടെ പ്രതിഷേധ സ്വരം: സിജെപിസുധ യാദവ് കർണ്ണാടക ഗവർണർ ആകും. രാഷ്ട്രപതി ഭവനില്‍നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകള്‍ കൈമാറിയത്. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ പുതിയ നിയമനങ്ങള്‍ നിലവില്‍വരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

