ഡല്‍ഹി: ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് വീണ്ടും സജീവമാക്കി ബിജെപി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള നീക്കവും ഇതിനൊപ്പം സർക്കാരില്‍ നിന്ന് ഉണ്ടായേക്കും. ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.
ഒരു ഇടവേളയ്ക്ക് ശേഷം വിഷയത്തില്‍ പുതിയ നീക്കവുമായി രംഗത്തുവരികയാണ് ബിജെപി. ബില്‍ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയില്‍ ഇരിക്കെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള ചർച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
രാജ്യത്തെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളില്‍ ഇരുപത്തി രണ്ടിലും എൻഡിഎ ഭരണമാണ്. ഇതില്‍ ഉത്തർപ്രദേശും ഗുജറാത്തും അടക്കം പതിനാറു ഇടത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും . പതിനാറില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ നിലവില്‍ എൻഡിഎ ഭരണമാണ്. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിടങ്ങളില്‍ ലോക്സഭാ തെരെഞ്ഞെടുപ്പിനു ഒപ്പമാണ് വോട്ടെടുപ്പ്.
അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും ബിജെപിയുടെ അന്തിമ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാല്‍ യുപിയില്‍ അടുത്ത വർഷം അധികാരത്തില്‍ വരാൻ പോകുന്ന സർക്കാരിന്റെ കാലാവധി രണ്ടു വർഷമായി കുറയും.
ഇന്തോ-ചെെന അതിർത്തി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചർച്ച; അജിത് ഡോവല്‍ ചൈനയിലേക്ക്അതേസമയം വരുന്ന ശൈത്യ സമ്മേനത്തില്‍ ബിജെപി അംഗം പി.പി. ചൗധരി അധ്യക്ഷനായ ജെപിസി സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് സഭയില്‍ വയ്ക്കും. വിവിധ രാഷ്ട്രീയകക്ഷികളുമായും വിദഗ്ധരുമായും സമിതി ചർച്ചകള്‍ തുടരുകയാണ്. 2024 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് ജെപിസിക്ക് വിട്ടത്.

