ഡല്‍ഹി; ഇന്തോ-ചൈന അതിർത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള 25ാമത് പ്രത്യേക പ്രതിനിധി ചർച്ചകള്‍ക്കായി ദേശസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നാളെ ചെെനയിലേക്ക് തിരിക്കും.
ചൊവ്വാഴ്ച ബെയ്ജിംഗില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യിയുമായി ഡോവല്‍ നിർണ്ണായക ചർച്ചകളില്‍ പങ്കെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ആണ് NSAയുടെ ചൈനാ സന്ദർശനം.
അനുവാദമില്ലാതെ സർക്കാർ സ്കൂളില്‍ പ്രവേശിച്ചു; അഭിജിത് ദീപ്കെയ്ക്കെതിരെ കേസെടുത്ത് പൊലീസ്2020 ലെ ഗാല്‍വാൻ താഴ്‌വര സംഘർഷത്തിനും കിഴക്കൻ ലഡാക്കില്‍ തുടർന്നുണ്ടായ സംഘർഷത്തിനും ശേഷം ഏകദേശം അഞ്ച് വർഷത്തേക്ക് ചർച്ചകള്‍ നിർത്തിവച്ചിരുന്നു. 2024 ഡിസംബറില്‍ ബീജിംഗിലാണ് വീണ്ടും ചർച്ചകള്‍ക്കുള്ള സാധ്യത തുറന്നത്. അതിനുശേഷം സൈനിക തല ചർച്ചകള്‍ക്കായി ബീജിംഗിലേക്കുള്ള ഡോവലിന്റെ ആദ്യ സന്ദർശനമാണിത്.
മുംബൈയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യംഅടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷീ-ജിൻ പിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. ഗാല്‍വാൻ ഏറ്റുമുട്ടലിനുശേഷം ഉലച്ചില്‍വന്ന ഇന്ത്യ - ചെെന ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായ ഉന്നതതല ചർച്ചകള്‍. ചെെനീസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.

