Dailyhunt
പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം

പകരം വീട്ടി ഗുജറാത്ത്; ബെംഗളൂരുവിനോട് നാല് വിക്കറ്റ് ജയം

News Malayalam 1 week ago

പിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ്. ചിന്നസ്വമിയിലെ തോല്‍വിക്ക് അഹമ്മദാബാദില്‍ മറുപടി നല്‍കിയ ഗുജറാത്ത് ബെംഗളൂരുവിനെതിരെ നാലു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്.

ബെംഗളൂരു ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 15.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.

18 പന്തില്‍ 43 റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. 19 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്ലറും ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സായ് സുദർശൻ്റെ വിക്കറ്റാണ് ആദ്യം ഗുജറാത്തിന് നഷ്ടമായത്. പിന്നീട് ഗില്ലും ബട്ലറും സ്കോർ ഉയർത്തിയെങ്കിലും അധികം താമസിയാതെ പുറത്തായി. പിന്നീട് വന്നവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും രാഹുഷ തെവാട്ടിയ- റാഷിദ് ഖാൻ സഖ്യം ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചു.

റിക്കെല്‍ട്ടൻ്റെ സെഞ്ച്വറി പാഴാക്കി ക്ലാസനും ഹെഡ്ഡും; വാംഖഡെയില്‍ മുംബൈയെ ചാരമാക്കി ഹൈദരാബാദ് മൂന്നാമത്

ബെംഗളൂരുവിൻ്റെ ടോപ് സ്കോറർ ദേവ്ദത്ത് പടിക്കലാണ്. 24 പന്തില്‍ 40 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. തുടക്കം മോശമായ ബെംഗളൂരു ടീമില്‍ രജത് പടിതാറും, റൊമാമാരിയോ ഷേപ്പേർഡും, വെങ്കടേഷ് അയ്യറും, ഭുവനേശ്വർ കുമാറുമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam