Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട്ടെ വോട്ടിന് പണം; എൻഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്ടെ വോട്ടിന് പണം; എൻഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

News Malayalam 1 month ago

പാലക്കാട്: പാലക്കാട് ബിജെപി നേതാക്കള്‍ പണം നല്‍കി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആർ.

പാലക്കാട് കണ്ണാടി പഞ്ചായത്തിലെ ദേവു എന്ന വീട്ടമ്മയ്ക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തില്‍ പണം നല്‍കിയതാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലൈയിങ് സ്ക്വാഡ് നല്‍കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

ഇന്ന് രാവിലെയാണ് ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന സ്ത്രീ വീട്ടമ്മയ്ക്ക് അയ്യായിരം രൂപ നല്‍കിയത്. എന്നാല്‍ പണം നല്‍കിയത് ശോഭാ സുരേന്ദ്രൻ നിഷേധിച്ചെങ്കിലും ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വാദം പൊളിയുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam