മലപ്പുറം: വൻ മണ്ണിടിച്ചിലുണ്ടായ മലപ്പുറം പാണക്കാട് ജാഗ്രതാനിർദേശം. മഴ തുടർന്നാല്‍ വീണ്ടും മണ്ണ് ഇടിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാല്‍ റോഡിലെ മണ്ണ് നീക്കാനുള്ള നടപടികള്‍ തുടങ്ങി. വേങ്ങര റോഡില്‍ ഗതാഗതം പൂർണമായും നിരോധിച്ചു.
അനുമതി ഇല്ലാതെ മണ്ണെടുത്തതില്‍ സ്ഥലം ഉടമക്കെതിരെ നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി ലഭിച്ചശേഷം ബില്‍ഡിംഗ് പെർമിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം മണ്ണിടിച്ചിലില്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും.
മുൻ വിജിലൻസ് റിപ്പോർട്ടുകള്‍ അവഗണിച്ചു; ശബരിമലയിലെ നെയ്യ് ക്രമക്കേടിന് വഴിയൊരുക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അനാസ്ഥഅപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളില്‍ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ മാറിയതോടെ ഫയർഫോഴ്സിൻ്റെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പാണക്കാട് വേങ്ങര റോഡില്‍ ബില്‍ഡിങ് നിർമാണം നടക്കുന്ന കുന്നിൻ ചെരുവില്‍ നിന്നാണ് വൻതോതില്‍ മണ്ണിടിഞ്ഞു വീണത്.
ആളുകള്‍ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാല്‍ വൻ അപകടം ഒഴിവായി. ചാനല്‍ ക്യാമറമാൻ ജയേഷിന് പരിക്കേറ്റിരുന്നു. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവില്‍ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയില്‍ കടലാക്രമണം രൂക്ഷം; തീരസംരക്ഷണത്തിന് പദ്ധതി ആവിഷ്കരിക്കുന്നില്ലെന്ന് ജനങ്ങള്‍
