പഞ്ചാബ്: പഞ്ചാബ് നിയമസഭയില്‍ തൊഴിലാളി ദിന സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച നിലയില്‍ സഭയിലെത്തിയെന്ന് ആക്ഷേപം.
മുഖ്യമന്ത്രി മദ്യപിച്ചാണ് നിയമസഭയിലെത്തിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.
എല്ലാ എംഎല്‍എമാരും ആല്‍ക്കഹോള്‍ ടെസ്റ്റിന് വിധേയരാകണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നതിനാല്‍ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദളും രംഗത്തെത്തി. നിയമസഭയില്‍ നിന്നുള്ള വീഡിയോകള്‍ പുറത്തുവിടണമെന്ന് അവർ ആവശ്യപ്പെട്ടു.തൊഴിലാളി ദിനത്തില്‍ മദ്യപിച്ച ശേഷം ഭഗവന്ത് മാൻ നിയമസഭയിലെത്തിയത് ലജ്ജാകരമാണെന്ന് അകാലിദള്‍ പറഞ്ഞു.
മെയ് 1 ന് തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ആം ആദ്മി സർക്കാർ വിധാൻ സഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്.
ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാം; രാജ്യത്തെ ആദ്യത്തെ തടസരഹിത ടോള്‍ പ്ലാസ സൂറത്തിനടുത്ത്
