Dailyhunt
പാരിതോഷികങ്ങള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കല്‍; ജാഗ്രതാ സമിതി രൂപീകരിച്ച്‌ കോണ്‍ഗ്രസ്

പാരിതോഷികങ്ങള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കല്‍; ജാഗ്രതാ സമിതി രൂപീകരിച്ച്‌ കോണ്‍ഗ്രസ്

News Malayalam 3 weeks ago

തൃശൂർ: പാരിതോഷികങ്ങള്‍ നല്‍കി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ച്‌ കോണ്‍ഗ്രസ്.

മണലൂർ നിയോജക മണ്ഡലത്തില്‍ ബൂത്ത് തലം മുതല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പറഞ്ഞു.

വിഎസിൻ്റെ മുന്‍ സ്റ്റാഫുകള്‍ ഏറ്റുമുട്ടുന്ന മണ്ഡലം; മലമ്പുഴ ഇത്തവണ ആര് നേടും?

പൊലീസിലെ ഒരു വിഭാഗവും ഇലക്ഷൻ കമ്മീഷനിലെ ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച പ്രതാപൻ മണലൂർ മണ്ഡലത്തിലടക്കം കമ്മീഷന്റെയും പൊലീസിന്റെയും പ്രത്യേക നിരീക്ഷണവും മൈക്രോ സ്ക്വാഡുകളും വേണമെന്ന് ആവശ്യപ്പെട്ടു.

"ജമാഅത്തെ ഇസ്ലാമിയെ എല്‍ഡിഎഫ് വർഗീയ ചാപ്പ കുത്തുന്നു"; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച്‌ പി.ജെ. കുര്യൻ

കഴിഞ്ഞ ദിവസം തൃശൂരില്‍ കിറ്റ് വിവാദമുണ്ടാകുകയും ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. മണലൂരിന് പുറമെ മറ്റ് മണ്ഡലങ്ങളിലും ജാഗ്രതാ സമിതി രൂപീകരിച്ച്‌ മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam