കോഴിക്കോട്: പേരാമ്പ്രയിലെ മൈക്ക് അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്.
യുഡിഎഫിൻ്റെ പരാതിയില്‍ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസയച്ചത്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗണ്‍സ്‌മെൻ്റാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്‌തിരുന്നു. വർഗീയ ചേരിതിരിവുണ്ടാക്കാൻ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണമാണെന്നാണ് യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.
പേരാമ്പ്രയില്‍ നിർണായക പോരാട്ടം; ഇടതുകോട്ടയില്‍ വിള്ളല്‍ വീഴുമോ?യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗണ്‍സ്‌മെൻ്റിൻ്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്‌മെൻ്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗണ്‍സ്‌മെൻ്റ്. ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്‌മെൻ്റില്‍ പറഞ്ഞിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നല്‍കിയത്.
"സൈബർ ആക്രമണത്തിന് പിന്നില്‍ ഇടതുപക്ഷം"; ഗുരുതര ആരോപണവുമായി ഫാത്തിമ തഹ്ലിയഅതേസമയം, വർഗീയ അജണ്ടയുടെ ഭാഗമായ അനൗണ്‍സ്‌മെൻ്റിന് പിന്നില്‍ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകള്‍ക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

