Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാഷ്ട്രീയ ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ; വീണയ്‌ക്കെതിരായ കേസില്‍ ഇഡിക്കെതിരെ സിപിഐഎം

രാഷ്ട്രീയ ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ; വീണയ്‌ക്കെതിരായ കേസില്‍ ഇഡിക്കെതിരെ സിപിഐഎം

News Malayalam 6 hrs ago

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് എതിരായ കേസില്‍ ഇഡി ക്കെതിരെ രാഷ്ട്രീയ പ്രത്യാക്രമണം കടുപ്പിച്ച്‌ സിപിഐഎം.

കേന്ദ്ര ഏജൻസിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും , ആദ്യം ലക്ഷ്യം തീരുമാനിച്ച്‌ , അന്വേഷണം പ്രഹസനമാക്കുന്നവരാണ് ഇഡി ഉദ്യോഗസ്ഥരെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. മാധ്യമ ലാളന ഏറ്റുവാങ്ങി വളർന്ന പാർട്ടിയല്ല സിപിഐഎം എന്നും കോഴിക്കോട്ടെ വിശദീകരണ യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിർദേശം

കോഴിക്കോട് സിപിഐഎം നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പാർട്ടി രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. വീണ ടിക്കെതിരായ കേസില്‍ ഇ ഡിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണത്തിന് മുമ്പെ, ലക്ഷ്യം തീരുമാനിക്കുന്നവരാണ് ഇഡി . പിണറായി വിജയനെതിരെ ഒന്നും കിട്ടില്ലെന്ന് മനസിലാക്കിയപ്പോള്‍ മുഹമ്മദ് റിയാസിനെ ലക്ഷ്യം വച്ചു. വീട്ടില്‍ നിന്ന് ഒന്നും ലഭിക്കാതായതോടെ , സുഹൃത്തുക്കളെ പ്രതികളാക്കുന്നു. എന്നാല്‍ ഇതുവരെ ഇഡി ഒന്നും കണ്ടെത്തിയില്ല. എല്ലാത്തിനും പിന്നില്‍ രാഷ്ട്രീയമാണ് . ഒരു തെളിവും ലഭിക്കാതെ വാർത്താക്കുറിപ്പിറക്കി നേതാക്കളെ പുകമറയ്ക്കുള്ളില്‍ നിർത്താനാണ് ഇഡിയുടെ നീക്കമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം; തിരുവോണനാളില്‍ ഉപവാസ സമരവുമായി എംപിമാർ

ലാവ്ലിൻ കേസും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതായിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാലാണ് മുന്നോട്ടു പോകാത്തത് . മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ വാർത്ത നല്‍കുകയാണ്. സിപിഐഎമ്മിനെതിരെ എന്ത് കിട്ടും നോക്കുകയാണവർ. മാധ്യമങ്ങളുടെ താരാട്ടില്‍ വളർന്നതല്ല പാർട്ടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൻ്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ നിന്ന് ഇഡിക്ക് ഒന്നും ലഭിച്ചില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി നിഖില്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റി അംഗം പി. മോഹനൻ തുടങ്ങിയവർ വിശദീകരണ യോഗത്തില്‍ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷനായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam