Dailyhunt
സഹപ്രവര്‍ത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; ഇന്ത്യൻ വംശജയ്ക്ക് നഷ്‌ടപരിഹാരം അനുവദിച്ച്‌ കോടതി

സഹപ്രവര്‍ത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; ഇന്ത്യൻ വംശജയ്ക്ക് നഷ്‌ടപരിഹാരം അനുവദിച്ച്‌ കോടതി

News Malayalam 2 weeks ago

വാഷിങ്ടണ്‍ സിറ്റി: സഹപ്രവർത്തകൻ ആൻ്റിയെന്ന് വിളിച്ചതിന് പരാതി നല്‍കിയതിന് പിന്നാലെ ഇന്ത്യൻ വംശജയ്ക്ക് നഷ്‌ടപരിഹാരം അനുവദിച്ച്‌ കോടതി.

ഘാന വംശജനായ സഹപ്രവർത്തകൻ ആൻ്റി എന്ന് വിളിച്ചെന്നാണ് യുവതിയുടെ പരാതി.

വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണലിലെ ജഡ്ജിയായ ജോർജ് അല്യോട്ട്, പ്രായവും ലിംഗവും അടിസ്ഥാനമാക്കി ഇല്‍ഡ എസ്റ്റേവസിനെ മാനസികമായി ഉപദ്രവിച്ചതായി കണ്ടെത്തി. പരാതിക്കാരിക്ക് മാനനഷ്‌ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി കോടതി 1,425.15 പൗണ്ട് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

"മിനിറ്റില്‍ 25 വാക്കുകള്‍ പോലും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല"; കാണ്‍പൂരില്‍ മൂന്ന് ക്ലർക്കുമാരെ പ്യൂണ്‍ തസ്‌തികയിലേക്ക് തരംതാഴ്ത്തി

ഘാന സംസ്‌കാരം അനുസരിച്ച്‌ ആൻ്റി എന്നത് പ്രായമായവരോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്ന ഒരു പദമാണെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. സ്റ്റാഫ് നേഴ്‌സായ ചാള്‍സ് ഓപ്പോങ്ങ് വാർഡിലെ ടീമുകളെ നയിക്കാൻ ഉത്തരവാദിയായിരുന്നു. അതിനാല്‍ അത്തരം പരാമർശങ്ങള്‍ നടത്താൻ പാടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഈ പരാമർശം ഒരു നർമത്തിൻ്റെ ഭാഗമായി പറഞ്ഞതായിരിക്കാമെന്നും വിധി ന്യായത്തില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam