Dailyhunt
സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷവും ഇരട്ടവോട്ടുകള്‍; 12,098 ഇരട്ടവോട്ടുകള്‍ കണ്ടെത്തി

സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷവും ഇരട്ടവോട്ടുകള്‍; 12,098 ഇരട്ടവോട്ടുകള്‍ കണ്ടെത്തി

News Malayalam 3 weeks ago

കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷവും ഇരട്ടവോട്ടുകള്‍ എന്ന് കണ്ടെത്തല്‍. ആറായിരത്തിലധികം വോട്ടർമാർക്കാണ് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയത്.

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈൻ കോഡ് ഐടി സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ മാത്രം 256 പേർക്ക് ഇരട്ട വോട്ടുകള്‍ ഉണ്ട്.

ആറായിരത്തോളം വരുന്ന വോട്ടർമാർക്കായി 12,098 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. രണ്ടോ അതിലധികമോ വോട്ടുകള്‍ ഈ വോട്ടർമാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. 256 ഇരട്ട വോട്ടുകളുള്ള കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഏറ്റവുമധികം ഇരട്ട വോട്ടകളുള്ളതായി കണ്ടെത്തിയത്. കുന്ദമംഗലത്ത് 185, കളമശേരിയില്‍ 166, ബേപ്പൂരില്‍ 159 എന്നിങ്ങനെ ഇരട്ടവോട്ടുകള്‍ കണ്ടെത്തി. 23 ഇരട്ടവോട്ടുകളുള്ള വേങ്ങരയാണ് ഏറ്റവും കുറവുള്ള മണ്ഡലം.

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ നല്‍കിയതായി പരാതി

വയനാട് പുനരധിവാസത്തിൻ്റെ ധനസമാഹരണത്തിനായി മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും ആപ്പ് നിർമിച്ച്‌ നല്‍കിയ സ്ഥാപനമാണ് ഡാറ്റകള്‍ പുറത്തുവിട്ട സ്പൈൻ കോഡ് ഐടി സൊല്യൂഷൻസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam