Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎസ്കെയില്‍ നായകമാറ്റം? റുതുരാജിന് പകരം സഞ്ജു എത്തണമെന്ന് മുൻ താരം

സിഎസ്കെയില്‍ നായകമാറ്റം? റുതുരാജിന് പകരം സഞ്ജു എത്തണമെന്ന് മുൻ താരം

News Malayalam 5 days ago

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സില്‍ നിർണായക മാറ്റങ്ങള്‍ വരാൻ സാധ്യത.

നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ്ങും നായകത്വവും കടുത്ത വിമർശനങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വരണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി നിർദ്ദേശിച്ചു.

ഹോം ഗ്രൗണ്ടില്‍ തകര്‍ന്ന് ചെന്നൈ സൂപ്പർ കിങ്സ്; ഹൈദരാബാദ് പ്ലേ ഓഫില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് തിവാരി പ്രതികരണവുമായി രംഗത്തെത്തിയത്. തുടർച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫിലെത്താതെ സിഎസ്കെ പുറത്താകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ടീമിലെ നായകമാറ്റത്തെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നത്. റണ്‍സ് കണ്ടെത്തുന്നതിലെ റുതുരാജിന്റെ പരാജയം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തിവാരി ചൂണ്ടിക്കാട്ടി.

നായകനെന്ന നിലയിലുള്ള സമ്മർദ്ദം താരത്തിന്റെ ബാറ്റിങ്ങിനെയും പിന്നോട്ടടിക്കുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ 13 മത്സരത്തില്‍ നിന്ന് 29.18 ആവറേജില്‍ 321 റണ്‍സ് മാത്രം നേടാനാണ് റുതുരാജിന് കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് അടുത്ത സീസണില്‍ സഞ്ജു നായകനായി വരണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്.

എം.എസ് ധോണിക്ക് പകരക്കാരനാകുമെന്ന പ്രതീക്ഷയോടെ ചെന്നൈയുടെ നായകസ്ഥാനത്തിലേക്കെത്തിയ റുതുരാജിന് ഇതുവരെ കാര്യമായ നേട്ടങ്ങള്‍ ടീമിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻപ് രാജസ്ഥാൻ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ച്‌ പരിചയമുള്ള സഞ്ജു തന്റെ നായകമികവും ബാറ്റ്സ്മാൻ എന്ന നിലയിലുള്ള പെർഫോമൻസും ഒരേപോലെ തെളിയിച്ചിട്ടുള്ളതാണ്. ആ പരിചയസമ്പത്ത് ചെന്നൈക്ക് മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam