സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറില്‍. കിലിയൻ എംബപ്പെയുടെ ഇരട്ട ഗോളാണ് ഫ്രാൻസിന് മിന്നും ജയം സമ്മാനിച്ചത്.
കിലിയൻ എംബാപ്പെ കളം നിറഞ്ഞതോടെയാണ് സ്വീഡനെതിരെയുള്ള ജയം ഫ്രാൻസിന് അനായാസമായത്. ഗോള്‍ വേട്ടയില്‍ എംബാപ്പെ പുതിയ റെക്കോർഡ് കുറിച്ചപ്പോള്‍ ലെസ് ബ്ലൂസിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു.
തുടക്കം മുതല്‍ സ്വീഡൻ ഗോള്‍ മുഖത്തേക്ക് കുതിച്ചെത്തിയ എംബപ്പെയും സംഘവും നിരന്തരം സ്വീഡൻ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. എണ്ണം പറഞ്ഞ ഷോട്ടുകള്‍ക്ക് ക്രോസ് ബാർ തടസമായപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമാകുമെന്ന് കരുതി.ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ സ്വീഡൻ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് എംബപ്പെയുടെ തകർപ്പൻ ഗോള്‍.
Brazil vs Japan |ഹ്യൂസ്റ്റണില്‍ കാനറികളുടെ സാംബനൃത്തം; കണ്ണീരണിഞ്ഞ് ജപ്പാൻരണ്ടാം പകുതിയിലും ഫ്രാൻസ് ആക്രമണം അഴിച്ചുവിട്ടു. നിരവധി ഗോള്‍ അവസരങ്ങള്‍ വന്നെങ്കിലും പലപ്പോഴും ക്രോസ് ബാറും സ്വീഡൻ ഗോളിയും ഫ്രാൻസിൻ്റെ ഗോളുകള്‍ നിഷേധിച്ചു. 53 മിനിറ്റില്‍ ഫ്രാൻസ് വീണ്ടും വലകുലുക്കി, ഇക്കുറി ഗോള്‍ നേടിയത് ബ്രാഡ്‌ലി ബാർകോളയായിരുന്നു.
മൂന്നാം ഗോളിനായി ഫ്രാൻസ് നിരന്തരം സ്വീഡൻ മുഖത്തേക്ക് പാഞ്ഞടുത്തു. ഒടുവില്‍ 74ആം മിനിറ്റില്‍ എംബാപ്പെ വീണ്ടും വലകുലുക്കി. രണ്ടാം ഗോളോടെ ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തം പേരിലാക്കി.. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോർഡാണ് താരം മറികടന്നത്. ഇതിനിടെ ലോകകപ്പില്‍ 18 ഗോളെന്ന നേട്ടവും എംബാപ്പെ കൈവരിച്ചു 18 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. ഈ ലോകകപ്പില്‍ 6 ഗോള്‍ തികച്ച താരം ഗോള്‍ഡൻ ബൂട്ടില്‍ മെസ്സിക്കൊപ്പമെത്തി, ഏറ്റവുമധികം ഗോളില്‍ മെസ്സിക്ക് തൊട്ടു പിന്നിലായും എംബാപ്പെയുണ്ട്.
മത്സരത്തില്‍ ഉടനീളം ഫ്രാൻസ് ആധിപത്യം പുലർത്തിയപ്പോള്‍ പലപ്പോഴും ക്രോസ് ബാറായിരുന്നു സ്വീഡന് രക്ഷയായത്. പ്രീ ക്വാർട്ടറില്‍ ജർമനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വേയാണ് ഫ്രാൻസിന്റെ എതിരാളികള്‍.

