Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Brazil vs Japan |ഹ്യൂസ്റ്റണില്‍ കാനറികളുടെ സാംബനൃത്തം; കണ്ണീരണിഞ്ഞ് ജപ്പാൻ

Brazil vs Japan |ഹ്യൂസ്റ്റണില്‍ കാനറികളുടെ സാംബനൃത്തം; കണ്ണീരണിഞ്ഞ് ജപ്പാൻ

News Malayalam 0 months ago

ഹ്യൂസ്റ്റണ്‍: ലോകകപ്പില്‍ ജപ്പാനെ തോല്‍പ്പിച്ച്‌ ബ്രസീല്‍ പ്രീ ക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീലിൻ്റെ ജയം.

പ്രീക്വാർട്ടറില്‍ ഐവറി കോസ്റ്റ്, നോർവെ മത്സരവിജയികളെ ബ്രസീല്‍ നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ വന്ന ജപ്പാൻ ബ്രസീലിനെ വിറപ്പിച്ചെങ്കിലും സാംബ വീര്യത്തിന് മുന്നില്‍ ഒടുവില്‍ ഏഷ്യൻ കരുത്തർ കീഴടങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ജപ്പാന്‍ പ്രതിരോധം മറികടക്കാനായില്ല.

ലോകകപ്പില്‍ വിപ്ലവം! ഇത് ആഫ്രിക്കൻ ഫുട്ബോളിൻ്റെ സുവർണ്ണകാലം

മൂന്ന് ഷോട്ടുകള്‍ ജപ്പാൻ ഗോള്‍ മുഖത്തേക്ക് കാനറികള്‍ തൊടുത്തെങ്കിലും ജപ്പാൻ കാവല്‍ ഭടൻ സിയോണ്‍ സുസുക്കി പാറപോലെ ഉറച്ചു നിന്നു. മത്സരത്തിൻ്റെ 29 മിനിറ്റില്‍ ലഭിച്ച അവസരം മുതലെടുത്ത് ജപ്പാൻ ബ്രസീലിനെ വിറപ്പിച്ചു. മധ്യനിരയില്‍ നിന്ന് പന്തുമായി കയ്ഷു സാനോ കുതിച്ചു. കസെമിറോയെ കാഴ്ച്ചകാരാനാക്കി സാനോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് അലിസണ്‍ ബെക്കറെ കടന്ന് ഗോളായി.

നോക്കൗട്ടില്‍ അർജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെർഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സർപ്രൈസ്!

സാനോയുടെ ഷോട്ടില്‍ ആടിയുലഞ്ഞ ബ്രസീലായിരുന്നില്ല രണ്ടാം പകുതിയില്‍. ഓരോ മിനിറ്റിലും ജപ്പാൻ ഗോള്‍ മുഖത്തേക്ക് കാനറികള്‍ ഇരമ്പിയെത്തി. 53ആം മിനിറ്റില്‍ ബ്രസീലിൻ്റെ ഗോളെന്ന ഉറച്ച ഷോട്ട് സുസുക്കിയും പ്രതിരോധവും ചേർന്ന് നിർവീര്യമാക്കി.

തൊട്ടുപിന്നാലെ ഗബ്രിയേല്‍ മഗാലസിൻ്റെ ക്രോസിന് തലവച്ച്‌ സുസുക്കിയെ മറികടന്ന് കസെമിറോ. പിന്നെ ആക്രമണ പ്രത്യാക്രമണ പരമ്പര. ഇരുവശത്തേക്കും പന്തുകള്‍ ഇരമ്പിയെത്തി. മത്സരം അധിക സമയത്തേക്കെന്ന് തോന്നിച്ച നിമിഷത്തില്‍ ബ്രസീലിന് രക്ഷകനായി ഗബ്രിയേല്‍ മാർട്ടിനെല്ലി അവതരിച്ചു. പിന്നാലെ കാനറികളുടെ സാംബനൃത്തമാടി. ജപ്പാന് കണ്ണീരണിഞ്ഞ് മടങ്ങേണ്ടി വന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam