Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃഷയെപ്പറ്റി ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്ന് ആരോപണം; ഉദയനിധി സ്റ്റാലിൻ വിവാദത്തില്‍

തൃഷയെപ്പറ്റി ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്ന് ആരോപണം; ഉദയനിധി സ്റ്റാലിൻ വിവാദത്തില്‍

News Malayalam 2 weeks ago

ഡിഎംകെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിക്കിടെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയെന്ന് ആരോപണം.

കാവേരി നദീജല തർക്കത്തെക്കുറിച്ച്‌ ഉദയനിധി സംസാരിക്കുന്നതിനിടെ സദസില്‍ നിന്ന് അപ്രതീക്ഷിതമായി തൃഷയുടെ പേര് ഡിഎംകെ പ്രവർത്തകർ വിളിച്ചുപറയുകയായിരുന്നു. ഇതിന് പിന്നാലെ ഉദയനിധി നടത്തിയ പരാമർശത്തിന് ദ്വയാർഥമുണ്ടെന്നാണ് ആരോപണം. ഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയാണ് വിവാദ പരാമർശം. തമിഴ്‌നാട്ടിലേക്ക് വെള്ളം എത്തുന്നതിനേക്കാള്‍ മുഖ്യമന്ത്രി വിജയ് മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന രീതിയിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. ഇതോടെ ഡിഎംകെ പ്രവർത്തകർ "തൃഷ... തൃഷ..." എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതിനിടെയിലും ഉദയനിധി പ്രസംഗം തുടർന്നു. ഇതോടെ, പ്രവർത്തകർ കൂടുതല്‍ ആവേശത്തിലായി. തന്റെ പരാമർശം കാവേരിയെപ്പറ്റിയാണെന്നും അതൊരു തമാശയാണെന്നും ഉദയനിധി പറഞ്ഞതോടെ സദസില്‍ നിന്നും കയ്യടിയും ചിരിയും ഉയർന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എംവി കൈരളി, അയുഷ്മാൻ ഖുറാനയുമായി ഹിന്ദിപ്പടം, ശിവകാർത്തികേയനുമായി തമിഴില്‍, പിന്നെ മോഹൻലാല്‍ സിനിമ; അണിയറയില്‍ ഒരുങ്ങുന്ന ജൂഡ് ആന്തണി ചിത്രങ്ങള്‍

ഉദയനിധിയുടെ പരാമർശങ്ങളിലും ഡിഎംകെ പ്രവർത്തകരുടെ പെരുമാറ്റത്തിലും ദ്വയാർഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ടിവികെ പ്രവർത്തകരും വിജയ് ആരാധകരും ആരോപിക്കുന്നത്. പൊതുവേദിയില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ ഉദയനിധി കാട്ടിയില്ലെന്നാണ് ഇവരുടെ വിമർശനം. പൊതുവേദികളില്‍ സ്ത്രീകളെ കരുവാക്കിയുള്ള ഇത്തരം പരാമർശങ്ങളും മുദ്രാവാക്യങ്ങളും രാഷ്ട്രീയ നേതാക്കള്‍ ഒഴിവാക്കണമെന്ന വിമർശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഉദയനിധിയുടെ പ്രസംഗം പങ്കുവയ്ക്കരുതെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നവരേയും കാണാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam