Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"വാര്‍ത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല"; റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി

"വാര്‍ത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല"; റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി

News Malayalam 7 hrs ago

കൊച്ചി: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നടന്ന റെയ്ഡ് നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വാർത്താസംപ്രേഷണം തടസപ്പെടുത്തിയതായി അറിയില്ല.

റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐടി അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരില്‍ നടന്നത് വലിയ തട്ടിപ്പാണ്. റെയ്ഡ് എവിടെ എന്നതില്‍ തീരുമാനം പൊലീസുൻ്റേതാണെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട്

ഇടതു കാലത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി നടപടി ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായുള്ള കേസും റെയ്ഡും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തില്‍ പിണറായിയും റിയാസും നല്‍കുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം ജില്ലാകമ്മിറ്റികളിലും തിരുത്തല്‍ നടപടി; തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയിയെ മാറ്റും
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam