Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വീണ്ടും ജോര്‍ജുകുട്ടി എത്തുന്നു'; ദൃശ്യത്തിൻ്റെ നാലാംഭാഗം സ്ഥിരീകരിച്ച്‌ ആൻ്റണി പെരുമ്പാവൂര്‍

'വീണ്ടും ജോര്‍ജുകുട്ടി എത്തുന്നു'; ദൃശ്യത്തിൻ്റെ നാലാംഭാഗം സ്ഥിരീകരിച്ച്‌ ആൻ്റണി പെരുമ്പാവൂര്‍

News Malayalam 14 hrs ago

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം വരുന്നു.

ജോർജുക്കുട്ടി വീണ്ടും എത്തുമെന്നത് സ്ഥിരീകരിച്ച്‌ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ഒരു സ്വകാര്യ ചാനലിൻ്റെ അവാർഡ് നിശയിലാണ് ആൻ്റണി പെരുമ്പാവൂർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദൃശ്യം ഒന്നും രണ്ടും മൂന്നും വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് നാലാമതും ജോർജുക്കുട്ടി തിരികെയെത്തുമെന്ന് നിർമാതാവ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നാലാം ഭാഗം സംബന്ധിച്ച്‌ ജീത്തു ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓണം കഴിഞ്ഞ് കാണാം; 'ഐ ആം ഗെയിമി'ൻ്റെ പുതിയ പോസ്റ്ററെത്തി

'ദൃശ്യം നാലിലെ താരങ്ങള്‍, ചിത്രീകരണം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങള്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. 2013ല്‍ ആരംഭിച്ച 'ദൃശ്യം' ഫ്രാഞ്ചൈസി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നാണ്.

ഓണക്കാലത്ത് ഒടിടി റിലീസിനൊരുങ്ങി 'പ്ലൂട്ടോ'
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam