Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീരസ്മരണയില്‍ രാജ്യം; കാര്‍ഗില്‍ യുദ്ധവിജയത്തിന് 27 വയസ്

വീരസ്മരണയില്‍ രാജ്യം; കാര്‍ഗില്‍ യുദ്ധവിജയത്തിന് 27 വയസ്

News Malayalam 13 hrs ago

ല്‍ഹി: കാർഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം പൂർത്തിയാവുന്നു. വിജയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള രാജ്യത്തെ ഒദ്യോഗിക പരിപാടികള്‍ ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടക്കും.

ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ‍്യാഥിതിയാവും. സ്മാരകങ്ങളില്‍ പുഷ്പ ചക്രം അർപ്പിച്ച ശേഷം പ്രതിരോധമന്ത്രി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ആദരിക്കും.

ദുർഘട ഭൂപ്രദേശങ്ങളില്‍ നടന്ന ലോകത്തിലെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗില്‍ യുദ്ധത്തില്‍ പാകിസ്ഥാൻ പിടിച്ചെടുത്ത കൊടുമുടികള്‍ ഇന്ത്യ യുദ്ധത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിച്ചു. 1999 മേയ് മൂന്നിനാണ് ജമ്മു-കശ്മീരിലെ കാർഗിലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം തുടങ്ങുന്നത്.

പ്രള്‍ഹാദ് ജോഷി പ്രധാന്റെ പകരക്കാരന്‍ മാത്രം, പരിഗണിക്കുന്നത് നിര്‍മല സിതാരാമനെ; മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യത?

ജൂലൈ 26 വരെ രണ്ടര മാസത്തോളം നീണ്ട യുദ്ധത്തില്‍ ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. 1363 പേർക്ക് പരിക്കേറ്റു. ഏകദേശം രണ്ട് ലക്ഷത്തോളം ജവാൻമാരാണ് യുദ്ധത്തില്‍ പങ്കെടുത്തത്. അർധ സൈനിക വിഭാഗങ്ങളും വ്യോമസേനയും പ്രത്യേക സേനാവിഭാഗങ്ങളുമൊക്കെയായി ഏകദേശം 30,000ത്തോളം സൈനികർ നേരിട്ട് പങ്കാളികളായി.

കാർഗില്‍ പ്രദേശത്ത് അതിർത്തിക്കപ്പുറത്തു നിന്ന് നുഴഞ്ഞു കയറ്റം ആരംഭിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പ്രദേശത്ത് ആടിനെ മേയ്ക്കാനായി പോയ ഗ്രാമീണരാണ് ആയുധധാരികളായ അജ്ഞാതരെ കുറിച്ച്‌ ഇന്ത്യൻ സേനക്ക് വിവരം നല്‍കിയത്. തിരച്ചിലിനായി പോയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ച് സൈനികരെ പാക് പട്ടാളം പിടികൂടി വധിച്ചു.

കണ്ണുകള്‍ ചൂഴ്ന്നെടുത്തും ശരീരത്തില്‍ സിഗരറ്റ് കുറ്റികള്‍കൊണ്ടും ചുട്ടുപഴുപ്പിച്ച കമ്പികൊണ്ടും പൊള്ളിച്ചും ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയും വികൃതമാക്കിയ മൃതദേഹങ്ങളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നല്‍കിയത്. ഇന്ത്യൻ സൈന്യം മലയോരത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് തുടർച്ചയായി ആക്രമണം നടത്തുകയും ഒട്ടേറെ പോസ്റ്റുകള്‍ തകർക്കുകയും ചെയ്തു.

ഇതിന് മറുപടിയെന്ന നിലയില്‍ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ വിജയ് എന്ന പേരില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചു. നിരന്തരമായ പ്രത്യാക്രമണത്തിലൂടെ 1999 ജൂലൈ 26ന് കാർഗിലില്‍ ഇന്ത്യയുടെ വിജയ പതാക പാറി. ഇതിനിടെ നിരവധി സൈനികരെ രാജ്യത്തിന് നഷ്ടമായി. വീര ജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അർപ്പിച്ച്‌ രാജ്യം 27 വർഷം പൂർത്തിയാക്കുകയാണ്.

'ഗാന്ധിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ വിജയിച്ചു'; ഐതിഹാസികം 'പാറ്റകളുടെ' വിജയം
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam