Dailyhunt
യുഎസിനും ഇസ്രയേലിനും ബിഗ് സര്‍പ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ

യുഎസിനും ഇസ്രയേലിനും ബിഗ് സര്‍പ്രെെസ്: മുന്നറിയിപ്പുമായി ഇറാൻ

News Malayalam 3 weeks ago

ടെഹ്റാൻ: യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രൈസ് എന്ന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. 48 മണിക്കൂറിനുള്ളില്‍ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കില്‍ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ സർവ നാശം എന്ന യുഎസ് ഭീഷണി വിഡ്ഢിത്തമെന്ന് ഇറാൻ വിശേഷിപ്പിച്ചു.

നരകത്തിൻ്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും എന്നാണ് ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ജനറല്‍ അലി അബ്ദൊള്ളാഹി അലിബാദി ട്രംപിൻ്റെ ഭീഷണിയില്‍ പ്രതികരിച്ചത്. ഇറാൻ്റെ മേല്‍ ഇസ്രയേലില്‍ നിന്നോ യുഎസില്‍ നിന്നോ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള ആക്രമണത്തിനും ഇരു രാഷ്ട്രങ്ങളും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അലിബാദി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ; പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് 10 ദിവസത്തിനിടെ ജീവന്‍ പൊലിഞ്ഞത് 77 പേര്‍ക്ക്

പശ്ചിമേഷ്യയില്‍ നിലവില്‍ സംഘർഷം തുടരുകയാണ്. ഇറാന്‍ ആക്രമണത്തില്‍ കുവെെത്തിലെ ജലശുദ്ധീകരണ ശാലകളിലും വെെദ്യുത നിലയങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഷുവെെഖ് എണ്ണ ശുദ്ധീകരണ യൂണിറ്റിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടായി.

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാർഥനകള്‍
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam