Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
16 വയസ്സില്‍ താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിലക്കി മലേഷ്യ

16 വയസ്സില്‍ താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിലക്കി മലേഷ്യ

NRI Reporter 4 months ago

കോലാലംപൂർ: 16 വയസ്സില്‍ താഴെയുള്ളവർ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വന്തമാക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം നടപ്പിലാക്കി മലേഷ്യ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് ഉള്‍പ്പെടെ മലേഷ്യയില്‍ 8 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്. കുട്ടികളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് നടപടി.

നിയമപ്രകാരം, പ്രായം തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനങ്ങള്‍ ഏർപ്പെടുത്താത്ത സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് 10 ദശലക്ഷം റിംഗിറ്റ് (ഏകദേശം 2.5 ദശലക്ഷം ഡോളർ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. എന്നാല്‍, കുട്ടികള്‍ നിയമം ലംഘിച്ച്‌ അക്കൗണ്ട് ഉണ്ടാക്കിയാല്‍ മാതാപിതാക്കള്‍ക്ക് പിഴയുണ്ടാകില്ല. സൈബർ ആക്രമണങ്ങള്‍, ദോഷകരമായ ഉള്ളടക്കങ്ങള്‍, സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തി എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് മലേഷ്യൻ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്റർനെറ്റ് ഉപയോഗം തടയുകയല്ല, മറിച്ച്‌ കുട്ടികള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്യുന്നതെന്ന് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മള്‍ട്ടിമീഡിയ കമീഷൻ വ്യക്തമാക്കി. അതേസമയം, പ്രായം തെളിയിക്കാൻ സർക്കാർ തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടി വരുന്നത് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, മലേഷ്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങളെക്കുറിച്ച്‌ പഠിച്ചുവരികയാണ്.

Malaysia bans social media accounts for those under 16

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter