Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകം; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമേരിക്കയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകം; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

NRI Reporter 1 hr ago

മേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന‌ില്‍ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കള്‍ രാവിലെ പത്തോടെയാണ് മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു.

സാൻ ഫ്രാൻസിസ്കോയില്‍നിന്ന് ലോസ് ഏഞ്ചല്‍സ്, ദുബായ് വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികള്‍ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിച്ചത്. അഞ്ജനയുടെ മൃതദേഹം തൃശൂർ വിലങ്ങന്നൂരിലെ ഭർത്താവിന്റെ വസതിയിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം പാണഞ്ചേരിയിലുള്ള അഞ്ജനയുടെ വസതിയിലെത്തിക്കും. വൈകിട്ട് അഞ്ചോടെയാണ് സംസ്‌കാരം.

ആൻ മേരിയുടെ മൃതദേഹം ഭർത്താവ് ജേക്കബി(മിഥുൻ)ൻ്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്ച മിഥുൻ്റെ ഇടവകയായ പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കള്‍. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നില്‍. ആഗസ്ത് 28നായിരുന്നു അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു.

മുൻപ് കാലിഫോർണിയയിലെ മില്‍പീറ്റസിലുള്ള അപ്പാർട്ട്മെന്റുകളില്‍ കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും അടുത്തടുത്ത് താമസിച്ചിരുന്നവരാണ്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിൻ്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Double murder of Malayali women in the US; bodies brought home.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter