ബാഗ്ദാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റില്‍സണ്‍ മോചിതയായി. കഴിഞ്ഞ ആഴ്ച തടങ്കലിലായ കിറ്റില്‍സണെ ചൊവ്വാഴ്ചയാണ് വിട്ടയച്ചതെന്ന് അസോസിയേറ്റഡ് പ്രസ്സ് സ്ഥിരീകരിച്ചു.
ഇറാൻ പിന്തുണയുള്ള മിലീഷ്യ ഗ്രൂപ്പായ കതാഇബ് ഹെസ്ബൊല്ല ഇവരുടെ മോചനം പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം തന്നെ നടപടികള്‍ പൂർത്തിയായി. മാർച്ച് 31 മുതല്‍ ബാഗ്ദാദില്‍ തടവിലായിരുന്ന ഇവർ നിലവില്‍ എവിടെയാണെന്ന വിവരം സുരക്ഷാ കാരണങ്ങളാല്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മാധ്യമപ്രവർത്തകയുടെ മോചനം പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങളില്‍ നിർണ്ണായകമായേക്കാം. കിറ്റില്‍സണെ മോചിപ്പിക്കാനായി അമേരിക്കൻ ഭരണകൂടവും അന്താരാഷ്ട്ര ഏജൻസികളും ശക്തമായ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഇറാന്റെ മധ്യസ്ഥതയിലാണോ മോചനം സാധ്യമായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും, മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഷെല്ലി കിറ്റില്‍സണ്‍ സുരക്ഷിതയാണെന്നും ഉടൻ തന്നെ അവരെ കുടുംബവുമായി ബന്ധപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
American journalist Shelly Kittleson released in Baghdad after week-long detention
The post അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റില്‍സണ്‍ ബാഗ്ദാദില്‍ മോചിതയായി appeared first on NRI Reporter | Global News Updates.

