Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ 'സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ജനഹൃദയങ്ങള്‍ കീഴടക്കി

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ 'സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ജനഹൃദയങ്ങള്‍ കീഴടക്കി

NRI Reporter 2 hrs ago

ഷിബു വർഗീസ് കൊച്ചുമഠം

ഫിലഡല്‍ഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം' സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ വിജയമായി.

ഹെവൻലി ബീറ്റ്സിന്റെ USA യുടെ സഹകരണത്തോടെ, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കല്‍ ടീം സംയുക്തമായാണ് ഈ അതിമനോഹരമായ സാന്ത്വന സന്ധ്യ അണിയിച്ചൊരുക്കിയത്.
ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം അബിംഗ്‌ടണ്‍ (Abington) വെല്‍ഷ് റോഡിലുള്ള സെൻ്റ് മേരീസ് കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ നടന്ന പരിപാടി, കാണികളുടെ മനസ്സില്‍ മായാത്ത ഓർമ്മയായി മാറി.

കൃത്യം വൈകുന്നേരം 3:30-ന് ഫാദർ ഡോക്ടർ ജോണ്‍സണ്‍ ജോണ്‍ നയിച്ച രോഗശാന്തി പ്രാർത്ഥനയോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടർന്ന് ജോസ് സക്കറിയ ചടങ്ങില്‍ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനവും, റൂബി സേവ്യർ നടത്തിയ ബൈബിള്‍ വായനയും ചടങ്ങുകള്‍ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷമേകി .

സാംസണ്‍ ഹെവൻലിയുടെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീതസംഘമായ 'ഹെവൻലി ബീറ്റ്സ് യുഎസ്‌എ' ഒരുക്കിയ ഒരു മണിക്കൂർ നീണ്ടുനിന്ന മ്യൂസിക്കല്‍ പ്രോഗ്രാം സദസ്സിനെ പുളകിതമാക്കി.
സാംസണ്‍ ഹെവൻലി ബീറ്റ്സ് (Samson Heavenlybeats), ജിൻസി ജോമോൻ, ഷിബു, ഡാനിയല്‍ ബിജു എന്നിവർ ആലപിച്ച ഗാനങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കി. ജാക്ക് ബിജു (കീബോർഡ്), സുമിത് സാം (ഗിറ്റാർ) എന്നിവർ പശ്ചാത്തലമൊരുക്കിയ ഗാനസന്ധ്യ കാണികളുടെ വൻ കൈയ്യടി നേടി.

തുടർന്ന് നടന്ന ഗുഡ് സമരിറ്റൻ മ്യൂസിക്കല്‍ ടീമിന്റെ സംഗീതവിരുന്നില്‍ സേവ്യർ ആൻ്റണി, കോശി ദാനിയേല്‍, റെജിമോൻ മാത്യു, ആൻസമ്മ ജോണ്‍സണ്‍, ടാനിയ ജോസി, അനിത ജോസി, റോളി എല്‍ദോ, ഫെയ്ത്ത് എല്‍ദോ, എല്‍ദോ വർഗീസ്, ജോർജ് കുര്യൻ, ബിജു എബ്രഹാം എന്നിവർ മനോഹരമായ ഗാനങ്ങളിലൂടെ സദസ്സിനെ കയ്യിലെടുത്തു. അലൻ ഷിബു വർഗ്ഗീസിൻ്റെ ഡയറക്ഷൻ സംഗീത സദ്യ ഹരമായി.

സംഗീതസന്ധ്യയ്ക്ക് ശേഷം റോളി എല്‍ദോയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ആകർഷകമായ ഡാൻസ് പെർഫോമൻസ് കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നായി മാറി. ദൃശ്യഭംഗിയോടെ ഈ മനോഹര നിമിഷങ്ങളെല്ലാം ക്യാമറയില്‍ പകർത്തിയത് യൂത്ത് കോർഡിനേറ്റർ മാത്യൂസ് വർഗ്ഗീസ് ആയിരുന്നു.

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനല്‍കിയ ഈ വേറിട്ട പരിപാടി കാണികളില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതുപോലെയുള്ള മികച്ച പരിപാടികള്‍ ഭാവിയിലും വീണ്ടും സംഘടിപ്പിക്കണമെന്ന് പങ്കെടുത്ത ഏവരും ഒരേസ്വരത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചു.

എല്ലാവരും ഒന്നിച്ച്‌ ചേർന്നുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയോടുകൂടിയാണ് സംഗീതസന്ധ്യ സമാപിച്ചത്. ചടങ്ങില്‍ ജെസ്സി മാത്യു നന്ദി പ്രകാശനം നിർവ്വഹിച്ചു. പരിപാടിയില്‍ പങ്കെടുത്തവർക്കായി ഒരുക്കിയ സ്നേഹവിരുന്നില്‍ (ഭക്ഷണം) എല്ലാവരും പങ്കുചേർന്ന ശേഷമാണ് പിരിഞ്ഞുപോയത്. സ്നേഹസാന്ത്വനം പ്രോഗ്രാം വിജയകരമാക്കുവാൻ ഒപ്പം നിന്ന എല്ലാ സുമനസ്സുകള്‍ക്കും ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.

തുടർന്നും, എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി –സ്നേഹതീരം കമ്മിറ്റിക്ക് വേണ്ടി:
ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറല്‍ കണ്‍വീനർ: സുജ കോശി
കണ്‍വീനേഴ്സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, അനില്‍ ബാബു, ബിജു എബ്രഹാം, കോശി ഡാനിയേല്‍, റെജിമോൻ മാത്യു
വിവിധ കമ്മിറ്റി കോർഡിനേറ്റേഴ്സ്: ജോസ് സക്കറിയ, സജി സക്കറിയാ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനില്‍ ബാബു, സുനിത എബ്രഹാം, വര്ഗീസ് ജോണ്‍, തോമസ് എബ്രഹാം, അജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter