Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാഓണത്തിനൊപ്പം ചേരാൻ മലയാളി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം അവസരം

മഹാഓണത്തിനൊപ്പം ചേരാൻ മലയാളി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം അവസരം

NRI Reporter 3 weeks ago

ടൊറന്റോ: മഹാഓണത്തിനൊപ്പം ചേരാൻ മലയാളി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം അവസരം. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായി മാറിയ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് 'മഹാഓണ'ത്തിന് പിന്തുണയേകാൻ താല്‍പര്യമുള്ളവർക്ക് കമ്യൂണിറ്റി പാർട്ണർമാരാകാനും ആഴ്‌ചകള്‍ക്കു മുൻപ് മറ്റൊരു സംരംഭമായ ഗ്ളോബല്‍ ഫെസ്‌റ്റ് വിജയകരമായി നടപ്പാക്കാനായതിന്റെ ആവേശത്തിലാണ് മഹാഓണത്തിന്റെ പിന്നണിക്കാർ.

കമ്യൂണിറ്റി പാർട്‌ണർമാരാകുന്നതിനു പുറമെ, സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്ക്വയറില്‍ നടക്കുന്ന മഹാഓണത്തിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായാണ് സാംസ്‌കാരിക ഘോഷയാത്ര നടക്കും.കേരളനാടിന്റെയും ഓണാഘോഷത്തിൻ്റെയും തനിമയില്‍ അണിഞ്ഞൊരുങ്ങി ഇറങ്ങുന്നവരിലെ മികച്ച ടീമിനെ കാത്തിരിക്കുന്നത് 666.66 ഡോളറാണ്. മികച്ച രണ്ടാമത്തെ ടീമിന് 333.33 ഡോളറും മൂന്നാമത്തെ ടീമിന് 111.11 ഡോളറുമാണ് സമ്മാനം നല്‍കുകയെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.

പത്ത് പേരടങ്ങുന്നതാകണം ടീം. സംഘടനകള്‍ക്കും ക്ളബുകള്‍ക്കും കോളജുകള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കുമെല്ലാം ബാനറില്‍ പങ്കെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞതവണ സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നിനൊന്ന മെച്ചമായാണ് വേദിയില്‍ അണിനിരന്നത്.വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ‘മഹാഓണം’ ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുക. ടൊറന്റോ സിറ്റിയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം. ഇത്തവണ ഇത്തവണ മിസ് കേരളം കാനഡ സൗന്ദര്യമല്‍സരമുള്‍പ്പെടെയുള്ള പരിപാടികളും ഒപ്പം നടക്കും.

കൂടുതല്‍ പരിപാടികള്‍ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനാല്‍ മുപ്പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സ്പോണ്‍സർഷിപ്പിനുംബന്ധപ്പെടേണ്ട നമ്പർ: +1 (647) 781-3743 ഇമെയില്‍: contact@levitateinc.ca

An opportunity for Malayali organizations and collectives to join Levitate Entertainment’s ‘MahaOnam’, which has grown into the largest Onam celebration in North America.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter