Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓസ്‌ട്രേലിയയില്‍ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം

NRI Reporter 20 hrs ago

ങ്കമാലി: ഓസ്‌ട്രേലിയയിലെ പെർത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി ജോയി (30)യാണ് മരിച്ചത്.

ടോങ്കിൻ ഹൈവേ-മില്‍സ് റോഡ് വെസ്റ്റ് ജംഗ്ഷനില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്. റോയല്‍ പെർത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 33-കാരനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൻമേരിയുടെ വേർപാട് പെർത്ത് മലയാളി സമൂഹത്തെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ഭർത്താവ് ശരത് ജോസ്, മകള്‍ ഹോളി ആൻ ശരത്ത്.

പൊതുദർശനത്തിൻ്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Car accident in Australia; Malayali woman dies tragically

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter