Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് വിലക്കയറ്റം ഇനിയും ഉയരാം;  മുന്നറിയിപ്പുമായി കേന്ദ്രധനമന്ത്രാലയം

രാജ്യത്ത് വിലക്കയറ്റം ഇനിയും ഉയരാം; മുന്നറിയിപ്പുമായി കേന്ദ്രധനമന്ത്രാലയം

NRI Reporter 4 months ago

മുംബൈ: രാജ്യത്ത് വിലക്കയറ്റം ഇനിയും ഉയരാമെന്ന മുന്നറിയിപ്പുമായി കേന്ദ്രധനമന്ത്രാലയം. കാലവർഷം പതിവിലും കുറയാനുള്ള സാഹചര്യവും ഇന്ധനവില വർധനയുമാണ് രാജ്യത്തെ വിലക്കയറ്റം ഉയരാനിടയാക്കുമെന്ന് കേന്ദ്രധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മേയ് മാസത്തിലെ അവലോകന റിപ്പോർട്ടില്‍ പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായിട്ടുള്ള തടസ്സം കനത്ത വെല്ലുവിളിയാണെന്നും ധനമന്ത്രാലയം പറയുന്നു.

സേവന കയറ്റുമതിയിലെ മുന്നേറ്റവും ഉയർന്ന വിദേശനാണ്യ കരുതല്‍ശേഖരവും ശക്തമായ തൊഴില്‍ വിപണിയും സമ്പദ്വ്യവസ്ഥയെ ഉറപ്പിച്ചുനിർത്തുന്നു. എന്നാല്‍, ഉയർന്ന ഇന്ധനവില രൂപയുടെ മൂല്യശോഷണം, ഉത്പന്നവിലകളിലെ വർധന, കാലവർഷത്തിലെ കുറവ് എന്നിവ വരുംനാളുകളില്‍ വെല്ലുവിളിയായേക്കാം. പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയർന്നത് ഗതാഗതച്ചെലവ് കുത്തനെ കൂട്ടുന്നു. ഇത് വിലക്കയറ്റത്തിനു കാരണമാകുന്നതാണ്.

വരുംമാസങ്ങളില്‍ ഊർജം, ഭക്ഷണം എന്നിവയുടെ വിലയില്‍ ഇനിയും ഉയരാനുള്ള സാഹചര്യമാണുള്ളത്. ഈ വർഷം കാലവർഷം ശരാശരിയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അങ്ങനെ വന്നാല്‍ കാർഷികോത്പാദനത്തെ ബാധിക്കും. ഭക്ഷ്യവിലക്കയറ്റത്തിന് ഇതുകാരണമാകും.

അതേസമയം, പുതിയ സാഹചര്യത്തില്‍ 2026-’27 സാമ്പത്തികവർഷം സാമ്പത്തിക, ധനകാര്യ, ഘടനാപരമായ മേഖലകളില്‍ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. വളർച്ച നിലനിർത്തി പണപ്പെരുപ്പം കുറച്ചു മുന്നോട്ടുപോകാൻ കരുതലുണ്ടാകണമെന്നാണ് റിപ്പോർട്ടില്‍ ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

Inflation may rise further in the country; Union Finance Ministry warns

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter