പെരുന്ന (ചങ്ങനാശ്ശേരി): എൻഎസ്‌എസ്-എസ്‌എൻഡിപി ഐക്യത്തില്‍നിന്ന് പിന്മാറുന്നുവെന്നറിയിച്ച് എൻഎസ്‌എസ്. എസ്‌എൻഡിപിയുമൊത്തുള്ള ഐക്യം പ്രായോഗികമല്ല.
ഇന്ന് ചേർന്ന എൻഎസ്‌എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഐക്യശ്രമവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന എൻഎസ്‌എസ് ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പ് ഇറക്കി ഇക്കാര്യം വിശദീകരിച്ചിട്ടുമുണ്ട്.
വിവിധ കാരണങ്ങളാല്‍ പല തവണ എൻഎസ്‌എസ്-എസ്‌എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എൻഎസ്‌എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്‌എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്‌എൻഡിപിയോടും സൗഹാർദത്തില്‍ വർത്തിക്കാനാണ് എൻഎസ്‌എസ് ആഗ്രഹിക്കുന്നത്. എൻഎസ്‌എസ്-എസ്‌എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പില്‍ എൻഎസ്‌എസ് വ്യക്തമാക്കുന്നത്.
Related Post
വിമാനപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു, അപകടം ലാൻഡിങ്ങിനിടെ, അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം റണ്‍വേയില്‍ ഇടിച്ച് തെന്നിമാറി അപകടം!!വിമാനത്തില്‍ മന്ത്രിയുള്‍പെടെ ആറു പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
January 28, 2026
സൂപ്പർ സിക്സില്‍ സിംബാബ്‌വെയുടെ മടയില്‍ കയറി കുഞ്ഞെറുക്കൻമാരുടെ 'സിക്സി'ന്റെ കളി… ആറു ബോളില്‍ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്‌വെയ്‌ക്കെതിരെ 204 റണ്‍സിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയില്‍ ഇന്ത്യ ഒന്നാമത്
January 28, 2026
'നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്നതല്ലേ, പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ പറയൂ… യോഗത്തില്‍ പങ്കെടുക്കാത്തത് അവർ ക്ഷണിച്ച സമയത്ത് ഞാൻ ഇവിടെ ഇല്ലാത്തതു കൊണ്ട്' സിപിഎമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബായില്‍ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ
January 28, 2026
'പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല'… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആദ്യം ബൈക്ക് കത്തിക്കല്‍, പിന്നാലെ അനുനയിപ്പിക്കല്‍ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം
January 28, 2026
Tags:NSS-SNDP

