മാവേലിക്കര: 'കേന്ദ്രസർക്കാർ എനിക്കു നല്‍കിയ പദ്മഭൂഷണ്‍ സവിനയം സ്വീകരിക്കുന്നു. ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളില്‍ സമർപ്പിക്കുന്നു' - പുരസ്‌കാരനേട്ടത്തില്‍ എസ്.എൻ.ഡി.പി.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിലെ സാധാരണക്കാർ തനിക്കുതന്ന ശക്തിയും പിൻബലവുമാണ് ദുർഘടപാതകളില്‍ പ്രചോദനമായത്. പലരും അവാർഡുകള്‍ക്കായി ശുപാർശകളുമായി പോകാറുണ്ട്. എന്നാല്‍, താൻ അത്തരക്കാരനല്ല. ആരെങ്കിലും അവാർഡുമായി വന്നാല്‍ നിരുത്സാഹപ്പെടുത്താറാണു പതിവ്. കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല. സാമൂഹികസത്യങ്ങള്‍ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരമാണിത്. ഇതിനു സമുദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ ഈരേഴ തെക്ക് 6023-ാം നമ്പർ ശ്രീശാരദാ ശതാബ്ദിസ്മാരക ശാഖയിലെ ഗുരുക്ഷേത്രസമർപ്പണം നിർവഹിച്ചശേഷം വേദിയിലിരിക്കുമ്പോഴാണ് വിവരമറിഞ്ഞത്. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ വിവരം ഫോണിലൂടെ അറിയിച്ചപ്പോള്‍ കണ്ണുനിറഞ്ഞു.
സമുദായത്തിലെ സാധാരണക്കാർ തനിക്കുതന്ന ശക്തിയും പിൻബലവുമാണ് നാളിതുവരെയുള്ള ദുർഘടപാതകളില്‍ പ്രചോദനമായത്. പലരും അവാർഡുകള്‍ക്കായി ശുപാർശകളുമായി പോകാറുണ്ട്. എന്നാല്‍, താൻ അത്തരക്കാരനല്ല. ആരെങ്കിലും അവാർഡുമായി വന്നാല്‍ നിരുത്സാഹപ്പെടുത്താറാണു പതിവ്. കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല. സാമൂഹികസത്യങ്ങള്‍ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരമാണിത്. ഇതിനു സമുദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Related Post
'എൻഎസ്‌എസും എസ്‌എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ' വിഡി സതീശൻ
January 26, 2026
പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം
January 26, 2026
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലില്‍ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ മാത്രം പറയാൻ പറ്റുന്ന തമാശ - മുരളീധരൻ
January 26, 2026
എൻഎസ്‌എസ്-എസ്‌എൻഡിപി ഐക്യശ്രമം പരാജയമാകുമെന്നത് വ്യക്തം; എൻഎസ്‌എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനാകില്ല - എൻഎസ്‌എസ്
January 26, 2026
നായർ-ഈഴവ ഐക്യത്തിനായി വീണ്ടും പരിശ്രമിക്കുന്നതിനിടയിലാണ് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തേടി രാഷ്ട്രത്തിന്റെ അംഗീകാരമായി പദ്മഭൂഷണ്‍ പുരസ്‌കാരമെത്തിയത്. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 30 വർഷമായി.
ശാഖ-യൂണിയൻ-യോഗം എന്നിങ്ങനെ ത്രിതല സംവിധാനത്തിലായിരുന്ന യോഗത്തിന്റെ ഘടന പഞ്ചതല സംവിധാനമാക്കിയത് വെള്ളാപ്പള്ളിയാണ്. സമുദായത്തിന്റെ ചട്ടക്കൂടുകളുടെ പുറത്തേക്കു വളരാൻ കഴിഞ്ഞതാണ് വെള്ളാപ്പള്ളിയുടെ വിജയം. മൈക്രോ ഫിനാൻസ് യൂണിറ്റുകള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കുമാണ് അദ്ദേഹം പുതുതായി രൂപംനല്‍കിയത്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം 45-ല്‍നിന്ന് അദ്ദേഹം നൂറിലധികമാക്കി. വിദേശത്തും യോഗത്തിനു വേരൂന്നിക്കഴിഞ്ഞു. നിലവില്‍ ശാഖകള്‍ ഏഴായിരത്തിലധികമായി. യൂണിയനുകള്‍ 58-ല്‍നിന്ന് 140 കഴിഞ്ഞു.
അമ്മയുടെ വാരിയെല്ലൊടിച്ചത് തന്റെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിന്, നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാപ്പ ചുമത്തും, ഉറ്റ സുഹൃത്തുക്കള്‍ അക്രമി സംഘങ്ങള്‍, നിവ്യ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി
Tags:Pathmabhooshanvellappalli nadesan

