Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം; ആലപ്പുഴയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം; ആലപ്പുഴയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി

Reporter 3 weeks ago

ലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയില്‍ എസ്‌എഫ്‌ഐ പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കി.

എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് അടക്കമുള്ള പ്രവർത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.




നവീൻ ബാബുവിന്‍റെ മരണത്തില്‍ പുനരന്വേഷണം; അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് റിപ്പോർട്ടറിന്

കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിന് എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ഇതിനിടെയാണ് സംഭവം. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്കൂളില്‍ കയറാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ പ്രവർത്തകരോട് പൊലീസ് പറഞ്ഞു. തുടർന്ന് തർക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം.

Content Highlight : Ramesh Chennithala's Visit, SFI Activists Taken Into Preventive Custody in Karthikappally, Alappuzha

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter