Dailyhunt
ആര്‍ആറിനെതിരെ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് നായകന്റെ മണ്ടത്തരങ്ങള്‍?

ആര്‍ആറിനെതിരെ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് നായകന്റെ മണ്ടത്തരങ്ങള്‍?

Reporter 3 weeks ago

2026 ഇന്ത്യൻ പ്രീമിയർ ലീഗില്‍ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു മുംബൈക്ക് ജയിക്കാനായത്.

അവസാനം നടന്ന മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയല്‍സ് പോരാട്ടം മഴ മൂലം 11 ഓവറായി വെട്ടിക്കുറച്ചെങ്കിലും മത്സരത്തില്‍ 151 എന്ന കൂറ്റൻ സ്കോർ തന്നെ രാജസ്ഥാൻ പടുത്തുയർത്തി. ഓപ്പണർമാരായ വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍ കൂട്ടുകെട്ട് തകർത്താടിയപ്പോള്‍ പേരുകേട്ട മുംബൈ ബൗളിംഗ് നിരയ്ക്ക് നിസഹായരായി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തില്‍ നായകൻ ഹാർദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ആകെ ചർച്ചയാകുന്നത്. എംഐ നായകന്റെ തീരുമാനങ്ങള്‍ ആരാധകരെ മാത്രമല്ല ക്രിക്കറ്റ് വിദഗ്ദ്ധരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. യശസ്വി ജയ്‌സ്വാളും സൂര്യവംശിയും ചേർന്ന് മുംബൈ ബൗളർമാരെ പഞ്ഞിക്കിട്ടപ്പോള്‍, മറുതന്ത്രങ്ങള്‍ മെനയാനാകാതെ ഹാർദിക് പതറുന്ന കാഴിച്ചയായിരുന്നു മൈതാനത്ത് കാണാനായത്.




'അവന്റെ ബാറ്റിംഗ് രീതിയും ധൈര്യവും അതിശയിപ്പിച്ചു'; മത്സരശേഷം ഹർദിക് പാണ്ഡ്യ

പവർപ്ലേയിലെ രാജാവായ ട്രെന്റ് ബോള്‍ട്ട് ക്രീസിലുള്ളപ്പോള്‍ ദീപക് ചാഹറിനെയായിരുന്നു ഹാർദിക് പന്ത് ഏല്‍പ്പിച്ചത്. യശസ്വി ജയ്‌സ്വാളിനെതിരെ ബോള്‍ട്ടിന് വ്യക്തമായ മുൻതൂക്കവുമുണ്ട്. 13 പന്തില്‍ 2 തവണയാണ് ബോള്‍ട്ട് ജയ്‌സ്വാളിനെ പുറത്താക്കിയിട്ടുള്ളത്. ഈ കണക്കുകളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ഹർദിക്കിനെ ആ തീരുമാനം. എന്നാല്‍, ആ കാഴ്ച്ച മുംബൈക്ക് കളിയില്‍ തിരിച്ചടിയാകുന്നതാണ് പിന്നീട് കണ്ടത്.




'ഈ ഫോണ്‍ നീ എടുത്തോ..'; തന്റെ ആരാധകന് ഫോണ്‍ സമ്മാനിച്ച്‌ സഞ്ജു സാംസണ്‍

ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിംഗിലും ഹാർദിക്കിന്റെ തീരുമാനങ്ങള്‍ പാളിയിരുന്നു. അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തേണ്ട സാഹചര്യം നിലനില്‍ക്കുമ്ബോഴും തിലക് വർമയെ നാലാം നമ്ബറില്‍ ഇറക്കിയതും മുംബൈക്ക് തിരിച്ചടിയായി മാറി. മാത്രമല്ല, വെടിക്കെട്ട് താരം ഷെർഫെയ്ൻ റുഥർഫോർഡിനെ ഏഴാം നമ്ബറിലേക്ക് മാറ്റിവെച്ചതും വലിയ മണ്ടത്തരമായി. കളി കൈവിട്ടുപോയത്തിന് ശേഷം മാത്രമാണ് റുഥർഫോർഡ് മുംബൈക്കായി ക്രീസിലെത്തിയത്. ക്വിക്ക് ഡിസിഷൻ മേക്കിങ്ങിന് വലിയ പ്രാധാന്യമുള്ള ഇത്തരം സാഹചര്യത്തില്‍ മുംബൈ നായകൻ പക്ഷെ ക്ലൂലെസ് ആയിരുന്നു. ഇത്തരം സമയങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിന് പകരം സഹതാരങ്ങളോട് ദേഷ്യപ്പെടുന്ന ഹാർദിക്കിനെയാണ് മൈതാനത്ത് കണ്ടതും.

Content highlight: Hardik Pandya's bad captaincy cost Mumbai Indians a loss against Rajasthan Royals

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter