അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഇതിഹാസം ബെൻ സ്റ്റോക്സിനോട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാള്‍ഡ്.
അടുത്ത വർഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ കളിക്കാൻ സ്റ്റോക്സ് തിരിച്ചെത്തണമെന്നും ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് പരിശീലകനായി എത്തുന്നയാള്‍ ഇതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറ്റാലിയൻ ഫുട്ബോള്‍ ഇതിഹാസം; ഫ്രാങ്കോ ബറേസി അന്തരിച്ചു
സ്റ്റോക്സ് തിരിച്ചെത്തിയാല്‍ പരമ്പരയ്ക്ക് അത് വലിയ ആവേശം നല്‍കും. സ്റ്റോക്സില്‍ ഇനിയും ഒരുപാട് മികച്ച ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയതായി വരുന്ന ഇംഗ്ലണ്ട് പരിശീലകൻ അദ്ദേഹവുമായി ഇക്കാര്യം സംസാരിക്കുമെന്ന് തന്നെയാണ് കരുതുന്നത്, മക്ഡൊണാള്‍ഡ് പറഞ്ഞു.
ജൂണില്‍ ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സഹതാരം ഗസ് അറ്റ്കിൻസണും ഉള്‍പ്പെട്ട ലണ്ടനിലെ നിശാക്ലബ്ബ് വിവാദത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പടിയിറക്കം.
ചരിത്ര പ്രഖ്യാപനം വന്നു; സാള്‍ട്ട് ലേക്കില്‍ ഇന്ത്യ-ബ്രസീല്‍ പോരാട്ടം
ഈ വിവാദങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് പരിശീലകനായിരുന്ന ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയിരുന്നു. മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങ് ആണ് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം പരിശീലകൻ.
Content highlights: australia coach andrew mcdonald on ben stokes ashes

