Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചരിത്ര പ്രഖ്യാപനം വന്നു; സാള്‍ട്ട് ലേക്കില്‍ ഇന്ത്യ-ബ്രസീല്‍ പോരാട്ടം

ചരിത്ര പ്രഖ്യാപനം വന്നു; സാള്‍ട്ട് ലേക്കില്‍ ഇന്ത്യ-ബ്രസീല്‍ പോരാട്ടം

Reporter 3 weeks ago

കാത്തിരുന്ന ചരിത്ര പ്രഖ്യാപനമെത്തി. ബ്രസീല്‍ ദേശീയ ടീം ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരവും കളിക്കും.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീല്‍ ആകെ മൊത്തം കളിക്കുന്നത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്.




അർജന്‍റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് ഫൈനലിലെ അടിപിടിയില്‍ അച്ചടക്ക നടപടിയുമായി ഫിഫ

മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയില്‍ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയില്‍ വച്ചുള്ള മത്സരങ്ങള്‍.

അതേ സമയം ബ്രസീല്‍ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ടീമില്‍ ആരൊക്കെയാണെങ്കിലും ബ്രസീല്‍ ആരാധകർ ഏറെയുള്ള ഇന്ത്യൻ മണ്ണില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇത് ഒന്നൊന്നര വിരുന്നായിരിക്കും.

Content highlights:historic announcement india vs brazil football match at salt lake stadium

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter