Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബെല്‍ജിയം ക്വാര്‍ട്ടറില്‍; അമേരിക്കയെ തകര്‍ത്തത് 3-1ന്

ബെല്‍ജിയം ക്വാര്‍ട്ടറില്‍; അമേരിക്കയെ തകര്‍ത്തത് 3-1ന്

Reporter 3 months ago

2026 ഫിഫ ലോക്കപ്പില്‍ നിന്ന് ആതിഥേയരായ അമേരിക്ക പുറത്ത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെല്‍ജിയത് ആതിഥേയരെ തകർക്കുകയായിരുന്നു.

ഇതോടെ ബെല്‍ജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ക്വാർട്ടറില്‍ സ്പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ വലകുലുക്കി തുടങ്ങിയ ബെല്‍ജിയം അവസാന നിമിഷത്തിലാണ് തങ്ങളുടെ ഗോള്‍വേട്ട അവസാനിപ്പിച്ചത്. കളിയുടെ ഒൻപതാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ചാള്‍സ് കെറ്റിലാരെ ആയിരുന്നു ബെല്‍ജിയത്തിനായി വലകുലുക്കിയിരുന്നത്. ശേഷം 31 -ആം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ അമേരിക്ക തിരിച്ചടിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ, 33 -ആം മിനിറ്റില്‍ ചാള്‍സ് കെറ്റിലാരെ ഇരട്ടഗോള്‍ നേട്ടത്തോടെ തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചു. ആദ്യ പകുതി 2 - 1 ന് അങ്ങനെ അവസാനിച്ചു.




' മധ്യനിരയില്‍ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്'; കാർലോ ആഞ്ചലോട്ടി

രണ്ടാം പകുതിയിലെത്തിയ മത്സരത്തില്‍ തങ്ങളുടെ ഗോള്‍വേട്ട ബെല്‍ജിയം തുടരുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. 57 -ആം മിനിറ്റില്‍ 2 - 1 ല്‍ നിന്ന മത്സരത്തെ ഹാൻസ് വനാകെനിലൂടെ ബെല്‍ജിയം 3 - 1 ല്‍ എത്തിച്ചു. എന്നാല്‍, അവിടെയും അവരുടെ ഗോള്‍ വേട്ട അവസാനിച്ചിരുന്നില്ല. നിശ്ചിത സമയവും അവസാനിച്ച്‌ മത്സരത്തിന്റെ 90 + 3 - ആം മിനിറ്റില്‍ ലുക്കാക്കുവിലൂടെ 4 - 1 ല്‍ മത്സരം എത്തിച്ച്‌ അവർ തങ്ങളുടെ സ്കോർ ബോർഡ് പൂർത്തിയാക്കി.

Content highlight: Belgium into quarter finals beats USA 3-1

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter