Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബെര്‍ത്ത് ബുക്കിങ്ങില്‍ വന്‍ മാറ്റവുമായി റെയില്‍വേ; കൂട്ട യാത്രക്കാര്‍ക്ക് ആശ്വാസം

ബെര്‍ത്ത് ബുക്കിങ്ങില്‍ വന്‍ മാറ്റവുമായി റെയില്‍വേ; കൂട്ട യാത്രക്കാര്‍ക്ക് ആശ്വാസം

Reporter 2 days ago

ഒരേ ട്രെയിനില്‍ ഒരുമിച്ച്‌ യാത്ര ചെയ്യാന്‍ കൂടുതല്‍ ബെര്‍ത്തുകള്‍ ബുക്ക് ചെയ്യേണ്ടിവരുന്നവര്‍ക്ക് ആശ്വാസകരമായ മാറ്റവുമായി റെയില്‍വേ.

വിവാഹസംഘങ്ങള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, കായികതാരങ്ങള്‍, സാംസ്‌കാരിക സംഘങ്ങള്‍ തുടങ്ങിയവര്‍ക്കായി നടത്തുന്ന ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലെ ബെര്‍ത്ത് പരിധിയാണ് പരിഷ്‌കരിച്ചത്. ദക്ഷിണ പശ്ചിമ റെയില്‍വേയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഇനി ബെര്‍ത്ത് പരിധിയില്ല.

നിലവിലുണ്ടായിരുന്ന വ്യവസ്ഥപ്രകാരം ഗ്രൂപ്പ് ബെര്‍ത്ത് ബുക്കിങ്ങില്‍ സ്ലീപ്പര്‍ ക്ലാസിലെ ബെര്‍ത്തുകളുടെ 50 ശതമാനം വരെയും എസി ഉള്‍പ്പെടെയുള്ള മറ്റ് ക്ലാസുകളില്‍ മൂന്നിലൊന്ന് വരെയും മാത്രമായിരുന്നു അനുവദിച്ചിരുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ നിശ്ചിത പരിധി ഒഴിവാക്കിയിട്ടുണ്ട്. ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും സ്റ്റേഷന്‍ മാനേജര്‍മാര്‍ക്കും പരമാവധി ബെര്‍ത്ത്, പരിധിയില്ലാതെയുളള ബുക്കിങ്ങുകള്‍ക്ക് അനുമതി നല്‍കാം. എന്നാല്‍ ഇതുകൊണ്ട് ആവശ്യപ്പെടുന്ന എല്ലാ ബെര്‍ത്തുകളും ഉറപ്പായി ലഭിക്കുമെന്ന് അര്‍ഥമില്ല. റെയില്‍വേയുടെ അനുമതിയും ലഭ്യമായ സീറ്റുകളും ബെര്‍ത്തുകളും മറ്റ് വ്യവസ്ഥകളും ഇതില്‍ ബാധകമായിരിക്കും.




എറണാകുളം, ആലുവ റെയില്‍വേ സ്റ്റേഷനുകളില്‍ AC സ്ലീപ്പിങ് പോഡുകള്‍ വരുന്നു;മണിക്കൂറിന് 99രൂപ

ആര്‍ക്കൊക്കെയാണ് പ്രയോജനം?

വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരുമിച്ച്‌ യാത്ര ചെയ്യുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനയാത്രകള്‍, തീര്‍ഥാടന സംഘങ്ങള്‍, കായിക ടീമുകള്‍, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് പുതിയ മാറ്റം പ്രയോജനപ്പെടും. സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്ക് പുറമെ ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് വിഭാഗങ്ങളിലുള്ള ബുക്കിങ്ങുകള്‍ക്കും ഈ സൗകര്യം ബാധകമാണ്.

എങ്ങനെ അപേക്ഷിക്കാം?

ഗ്രൂപ്പ് ബുക്കിങ്ങിനായി യാത്രക്കാര്‍ ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണം. ട്രാവല്‍ ഏജന്റുമാര്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതിയില്ല. യാത്രയുടെ ഉദ്ദേശ്യം വ്യക്തമായി മനസിലാകുന്നവിധം നല്‍കണം. സംഘത്തിലുള്ള ഓരോ യാത്രക്കാരന്റെയും പേര്, വയസ്, ലിംഗം, വിലാസം, യാത്രയുടെ ഉദ്ദേശ്യം എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. വിവരങ്ങള്‍ വ്യക്തമല്ലാത്ത അപേക്ഷകള്‍ക്ക് അനുമതി ലഭിക്കില്ല.




ട്രെയിൻ യാത്രയില്‍ ഇനി രണ്ട് യാത്രക്കാർക്ക് ഒരേ ബർത്തില്‍ ഇരിക്കാൻ കഴിയില്ല. ആർഎസി നിർത്തലാക്കാൻ റെയില്‍വേ

മടക്കയാത്രയ്ക്കും അപേക്ഷിക്കാം

മടക്കയാത്രയ്ക്കുള്ള ഗ്രൂപ്പ് ബുക്കിങ്ങിനും അതേ റിസര്‍വേഷന്‍ ഓഫീസില്‍ അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ മടക്കയാത്രയെ പ്രത്യേക ബുക്കിങ്ങായാണ് പരിഗണിക്കുക. അതിനാവശ്യമായ നടപടിക്രമങ്ങളും പ്രത്യേകം വേണം പൂര്‍ത്തിയാക്കാന്‍. ഗ്രൂപ്പ് ബുക്കിങ് സംവിധാനം അര്‍ഹരായ യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും ബെര്‍ത്തുകള്‍ അനധികൃതമായി കൈവശപ്പെടുത്തുന്നത് തടയാനും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

Content Highlights :Relief for groups traveling together for occasions like weddings, pilgrimages, or study tours; the fixed limit on berth bookings has been removed

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter