Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭക്ഷണം കഴിച്ചശേഷമുളള നെഞ്ചെരിച്ചില്‍; അസിഡിറ്റി നിസ്സാരമല്ല; കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും അറിയാം

ഭക്ഷണം കഴിച്ചശേഷമുളള നെഞ്ചെരിച്ചില്‍; അസിഡിറ്റി നിസ്സാരമല്ല; കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും അറിയാം

Reporter 1 month ago

രിവുളള ഭക്ഷണം കഴിച്ച ശേഷം, വെറുംവയറ്റില്‍ ചായ കുടിച്ച ശേഷം, തിരക്കിട്ട് ഭക്ഷണം കഴിച്ച ശേഷം ഒക്കെ നെഞ്ചില്‍ എരിച്ചില്‍, പുളിച്ചുതികട്ടല്‍ ഒക്കെ അനുഭവപ്പെടുന്നത് സാധാരണമാണ്.

ഓ ഇത് സാധാരണ അസിഡിറ്റി പ്രശ്‌നമല്ലേ എന്ന് കരുതി തള്ളിക്കളയുകയാണ് എല്ലാവരും ചെയ്യുന്നത്. ദഹനസംബന്ധമായ അസ്വസ്ഥത എല്ലായ്‌പ്പോഴും എന്തെങ്കിലും തെറ്റായി കഴിക്കുന്നതുകൊണ്ട് സംഭവിക്കുന്നത് മാത്രമല്ല. അത് കുടലിനുള്ളില്‍ നിശബ്ദമായി വികസിക്കുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയെക്കൂടിയാണ് കാണിച്ചുതരുന്നത്. ആമാശയവും കുടലും എല്ലാം സൂക്ഷ്മമായ ഏകോപനത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ വയറുവീര്‍ക്കല്‍, നെഞ്ചിലെ അസ്വസ്ഥത, ഓക്കാനം, നിരന്തരമായി തൊണ്ടയില്‍ അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.




ഷുഗർകട്ട് എടുക്കണം എന്നാല്‍ മധുരം കാണുമ്പോള്‍ പിടിവിടും; ഒരാള്‍ക്ക് ഒരു ദിവസം എത്ര മധുരം കഴിക്കാം

അസിഡിറ്റി ശ്രദ്ധിക്കേണ്ടത് എപ്പോള്‍

അമിതമയി ഭക്ഷണം കഴിക്കുക, എണ്ണമയമുളള ഭക്ഷണം കഴിക്കുക എന്നിങ്ങനെയുണ്ടായാല്‍ ഇടയ്ക്കിടെ അസിഡിറ്റി ഉണ്ടാകാം. എന്നാല്‍ എരിച്ചിലും ദഹനസംബഹന്ധമായ അസ്വസ്ഥതകളും ആഴ്ചയില്‍ പല തവണ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ അത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം അഥവാ അസിഡിറ്റിയായി കണക്കാക്കേണ്ടതാണ്.ലക്ഷണങ്ങള്‍ പതിവാകുമ്പോള്‍ അത്ര സാധാരണമായി കണക്കാക്കുകയും ചെയ്യരുത്. National Institute of Diabetes and Digestive and Kidney Diseases (NIDDK) പ്രകാരം അസിഡിറ്റി ദീര്‍ഘകാലം ചികിത്സിക്കാതിരുന്നാല്‍ അന്നനാളത്തിലെ ബുദ്ധിമുട്ടുകള്‍, അന്നനാളത്തിന്റെ സങ്കോചം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

എന്താണ് അസിഡിറ്റി, ലക്ഷണങ്ങള്‍ എന്തെല്ലാം

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം അഥവാ ജിഇആര്‍ഡി, ആസിഡ് റിഫ്‌ളക്‌സില്‍ നിന്നാണ് വികസിക്കുന്നത്. ആമാശയത്തിലെ ആസിഡ് ആമാശയത്തില്‍ തുടരുന്നതിന് പകരം ഭക്ഷണനാളത്തിന് മുകളിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണയായി ഈസോഫേഷ്യല്‍ സ്ഫിങ്ക്റ്റര്‍ എന്നറിയപ്പെടുന്ന ഒരു പേശിവാല്‍വ് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുളള ഒരു ഗേറ്റ് കീപ്പറായി പ്രവര്‍ത്തിക്കുന്നു. ഈ വാല്‍വ് ദുര്‍ബലമാകുകയോ ശരിയായി അടയ്ക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുമ്പോള്‍ ആസിഡ് തിരിച്ച്‌ മുകളിലേക്ക് കയറുന്നു. ഇങ്ങനെ പതിവായി സംഭവിക്കുമ്പോള്‍ ഇത് അസിഡിറ്റായാണെന്ന് മനസിലാക്കാം.




സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അസിഡിറ്റി ഉണ്ടാകുമ്പോള്‍ ചില ആളുകള്‍ക്ക് നെഞ്ചില്‍ എരിച്ചില്‍ ഉണ്ടാവുക, വായിലേക്ക് കയ്പ്പുളള ദ്രാവകം വരിക, വിട്ടുമാറാത്ത തൊണ്ടവേദന, രാത്രിയില്‍ ചുമ, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നത്തിന് സമാനമായ നെഞ്ചുവേദന എന്നിവയുണ്ടാകുന്നു. പാണ്ണത്തടി, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍,ഉദാസീനമായ ജീവിതശൈലി എന്നിവ കാരണം ലോകമെമ്പാടും GERD കൂടുതലായി കാണപ്പെടുന്നുവെന്ന് ക്യൂറിയസ് പ്രസിദ്ധീകരിച്ച ഒരു ഗവേണത്തില്‍ സൂചിപ്പിക്കുന്നു.

അസിഡിറ്റിക്ക് കാരണങ്ങള്‍ എന്തെല്ലാം

പ്രഭാത ഭക്ഷണം ഒഴിവാക്കുക, വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുക, അത്താഴം കഴിഞ്ഞ ഉടനെ കിടക്കുക, അമിതമായ ചായ, കാപ്പി ഉപയോഗം, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയൊക്കെ നിരന്തരമായി ഉണ്ടെങ്കില്‍ അവ ദഹനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം.




പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?; എങ്ങനെ, എപ്പോള്‍ കഴിക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്
  • രാത്രി വൈകിയുള്ള ഭക്ഷണം
  • പുകവലിയും മദ്യപാനവും കുറയ്ക്കുക
  • നിങ്ങള്‍ക്ക് ട്രിഗര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
  • പതിവായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
  • ലക്ഷണങ്ങള്‍ ആവര്‍ത്തിച്ച്‌ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

Content Highlights : Don't take digestive discomfort lightly. It indicates an unhealthy condition that is silently developing in the intestines.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter