Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Reporter 1 month ago

ല്‍പം ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ വയറ് വീര്‍ക്കുക, അടിവയറ്റിലും നടുവിനും അസ്വസ്ഥത ഉണ്ടാവുക, അസാധാരണമായ ക്ഷീണം തോന്നുക ഇവയൊക്കെ പല സ്ത്രീകളും സമ്മര്‍ദ്ദം, ദഹനക്കേട്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ദിനചര്യയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെക്കൊണ്ടാണെന്ന് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടാണ് അണ്ഡാശയ അര്‍ബുദം പലപ്പോഴും വൈകി കണ്ടെത്താന്‍ കാരണമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.




ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഓര്‍മ്മക്കുറവിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് പഠനം

സാധാരണമായി തോന്നുന്ന അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴാണ്

പല സ്ത്രീകളും വയറുവീര്‍ക്കല്‍, നടുവേദന, അല്ലെങ്കില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ത്തന്നെ വയറ് നിറഞ്ഞതായി തോന്നുക ഇങ്ങനെയുള്ള ലക്ഷണങ്ങളെ പതിവ് ദഹന പ്രശ്‌നങ്ങളോ ആര്‍ത്തവ പ്രശ്‌നങ്ങളോ ആയി തള്ളിക്കളയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആഴ്ചകളോളം സ്ഥിരമായി തുടരുകയാണെങ്കില്‍ അവ അവഗണിക്കരുത്.

പ്രാരംഭഘട്ടത്തിലുള്ള അണ്ഡാശയ കാന്‍സറിന് വയറ് വീര്‍ക്കല്‍, പെല്‍വിക് വേദന, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, കൂടെകൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, വിശ്രമിച്ചാലും മാറാത്ത ക്ഷീണം, മലബന്ധം പോലുളള മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നാം കാണുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗനിര്‍ണയം വൈകുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.




ആരോഗ്യവാന്മാരായി കാണപ്പെടുന്നവരിലും ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന കാരണം

അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ കഴിയുമോ?

അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ നിലവില്‍ ഉറപ്പായ ഒരു മാര്‍ഗ്ഗവും ഇല്ല. മുലയൂട്ടല്‍, പ്രസവം തുടങ്ങിയ ചില ഘടകങ്ങള്‍ അപകട സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുടുംബചരിത്രം രോഗത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാരമ്പര്യമായി BRCA1, BRCA2 ജീന്‍ മ്യൂട്ടേഷനുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ, സ്തനാര്‍ബുദ സാധ്യത കൂടുതലായിരിക്കും. അത്തരം സാധ്യതകളുണ്ടെങ്കില്‍ ഡോക്‌റോട് ചര്‍ച്ച ചെയ്യേണ്ടതാണ്.

Content Highlights :Do you suddenly feel bloated or full? Don't ignore the symptoms. Ovarian cancer becomes a silent killer when symptoms are ignored.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter