Dailyhunt
ചാമ്പ്യൻസ് ലീഗ്; യൂറോപ്യൻ ക്ലാസിക്കോയില്‍ ബയേണിനോട് തോറ്റ് റയല്‍ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ്; യൂറോപ്യൻ ക്ലാസിക്കോയില്‍ ബയേണിനോട് തോറ്റ് റയല്‍ മാഡ്രിഡ്

Reporter 3 weeks ago

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിന് ആവേശകരമായ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് ബയേണ്‍ റയല്‍ മാഡ്രിഡിനെതിരെ സ്വന്തമാക്കിയത്.

സാന്റിയാഗോ ബെർണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടമായിരുന്നു നടന്നത്. ഇതോടെ റയലിനോട് ഏറ്റുമുട്ടിയ അവസാന ഒൻപത് മത്സരങ്ങളില്‍ ജയമറിയാതിരുന്ന ബയേണ്‍ തങ്ങളുടെ റെക്കോഡ് തിരുത്തിക്കുറിച്ചു.

കളിയുടെ 41-ാം മിനിറ്റില്‍ ബയേണിനായി ലൂയിസ് ഡയസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ കളി പുനരാരംഭിച്ച്‌ സെക്കൻഡുകള്‍ക്കപ്പുറം കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഹാരി കെയ്ൻ മത്സരത്തിന്റെ 46-ാം മിനിറ്റില്‍ തങ്ങളുടെ ലീഡ് ഉയർത്തി. ഇതോടെ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡ് ബയേണ്‍ സ്വന്തമായാക്കി. പുനരാരംഭിച്ചതിന് 20 സെക്കൻഡുകള്‍ക്ക് ശേഷം സന്ദർശകരുടെ ലീഡ് ഇരട്ടിയാക്കി.




'വംശീയതയ്‌ക്കെതിരെ ഒറ്റക്കെട്ട്'; ലാമിൻ യമാലിന് പിന്തുണയുമായി വിനീഷ്യസ് ജൂനിയർ

എന്നാല്‍, ഒരു ഗോള്‍ തിരിച്ചടിക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്ന റയലിന് ആശ്വാസമായി അവരുടെ കുന്തമുന കൈലിയൻ എംബാപ്പെ, എതിരാളികളുടെ ലീഡ് നേർപകുതിയാക്കി. 74-ാം മിനിറ്റിലായിരുന്നു ബയേണിന്റെ വല കുലുക്കി താരം ആ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായി അവരുടെ ജയം. ആഴ്‌സണലിനായി കായ് ഹാവെർട്സാണ് ഗോള്‍ നേടിയത്. ഇതോടെ രണ്ട് പാദങ്ങളുള്ള പോരാട്ടത്തില്‍ ബയേണും ആഴ്‌സണലും മുന്നിലെത്തി.

Content highlight: Real Madrid - Bayern Munich match result

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter