Dailyhunt
ഈ ജന്മത്തില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാൻ ഹാപ്പിയാണ്; ലെന

ഈ ജന്മത്തില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാൻ ഹാപ്പിയാണ്; ലെന

Reporter 0 months ago

ലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു.

ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. ഈ ജന്മത്തില്‍ തനിക്ക് കുട്ടികള്‍ വേണ്ടെന്ന് വീണ്ടും പറയുകയാണ് ലെന. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.




'ദൃശ്യം 3യുടെ ഡിജിറ്റല്‍ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി ഒരു ബന്ധവും ഇല്ല,' പ്രസ്താവനയുമായി ആമസോണ്‍

'കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഞാൻ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തില്‍ തീരുമാനിച്ചതാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോള്‍. അന്ന് അങ്ങനെയാെരു തീരുമാനം എടുക്കേണ്ട യാതൊരു കാര്യവുമില്ല. ആ സമയത്ത് അങ്ങനെ ഒരു ചിന്ത വന്നതാണ്. അമ്മ ആ കാലഘട്ടത്തില്‍ പെരിമെനോപോസിലൂടെ കടന്ന് പോകുകയാണ്. ഇത് മനസിലാകാത്തത് കൊണ്ട് ഞാനും ഇത് പോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച്‌ സ്വയം പഠിക്കണം എന്ന് അന്ന് ഞാൻ ചിന്തിച്ചു.

കുട്ടികളൊക്കെയായി അമ്മയായിരുന്നെങ്കില്‍ എനിക്ക് സ്പിരിച്വാലിറ്റിയില്‍ ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കില്‍ ഇത്രയും വർഷം കരിയറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാൻ ഉണ്ടാകില്ല. പിന്നീട് ആ തീരുമാനത്തില്‍ തന്നെ നില്‍ക്കാൻ കാരണം അതാണ്. തീരുമാനം മാറ്റണോ എന്നാലാേചിച്ചപ്പോള്‍ വേണ്ട, അത്മീയതിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്ന് തന്നെ ബോധ്യപ്പെട്ടു.




'അത് അസ്ലം തന്നെയാണെന്ന് തോന്നി,' സഞ്ജയ് ദത്തിന്റെ പ്രകടനത്തെ വാഴ്ത്തി യഥാർത്ഥ SP-യുടെ ഭാര്യ

ഇവ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി സമയം കൊടുക്കാനാകില്ല. കുട്ടികള്‍ എന്നത് തീരുമാനമായിരിക്കണമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ. കുട്ടികളെ ആരെങ്കിലും നോക്കിക്കോട്ടെ എന്ന് വിചാരിക്കുന്ന പാരന്റിംഗ് ഉണ്ടാക്കുന്ന ഒരുപാട് കണ്‍ഫ്യൂഷൻ കുട്ടികളിലുണ്ട്. എന്റെ അഭിപ്രായത്തില്‍ അത് ശരിയല്ല. നിങ്ങള്‍ക്ക് കുട്ടികള്‍ വേണമെങ്കില്‍ കരിയർ ചിലപ്പോള്‍ ത്യജിക്കേണ്ടി വരും. കരിയർ വേണമെങ്കില്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കേണ്ടി വരുമായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ പറയുന്നതാണ് ശരി എന്നല്ല. ഇതാണ് എന്റെ വിശ്വാസം. ഇപ്പോള്‍ ഞാൻ 45 വയസിലേക്ക് കടക്കുന്നു. കുട്ടികള്‍ വേണമെന്ന് പ്ലാൻ ചെയ്യാൻ പറ്റിയ പ്രായമാണിതെന്ന് കരുതുന്നില്ല. ചിലർ ചെയ്യുന്നുണ്ടാകും. ഈ ജന്മത്തില്‍ എനിക്ക് കുട്ടികള്‍ വേണ്ട തീരുമാനത്തില്‍ ഞാൻ ഹാപ്പിയാണ്,' ലെന പറയുന്നു.

Content Highlights: Lena has opened up about her personal life, stating that she is happy with her decision not to have children. The actress highlighted the importance of individual choice and finding fulfillment in one's own path. Her statement has sparked conversations around personal freedom and the growing acceptance of childfree lifestyles.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter