Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എന്തുകൊണ്ട് വൈഭവ് ഇല്ല; രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

എന്തുകൊണ്ട് വൈഭവ് ഇല്ല; രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

Reporter 3 weeks ago

യര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വൈഭവ് സൂര്യവംശിയെ കളിപ്പിക്കാതിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി.

ഐപിഎല്ലിലെ റെക്കോഡ് പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് വൈഭവ് സൂര്യവംശി തിരഞ്ഞെടുക്കപ്പെട്ടിട്ടും 15-കാരനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചിലിരുത്തിയതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

നേരത്തെയും രവി ശാസ്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവിനെ കളിപ്പിച്ചിരുന്നെങ്കില്‍ അവന്‍ ഐറിഷ് ബൗളര്‍മാരെ പ്രഹരിപ്പിച്ചേനെയെന്ന് രവി ശാസ്ത്രി പറഞ്ഞു. അയര്‍ലന്‍ഡ് ബൗളര്‍മാരെ തുണിയിരിപ്പിച്ചുവിടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നെന്നും ശാസ്ത്രി പറഞ്ഞു. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന വൈഭവിനെപ്പോലൊരു എക്‌സ്-ഫാക്ടര്‍ താരത്തെ എന്തിനാണ് ബെഞ്ചിലിരുത്തി സമയം കളയുന്നതെന്നും ശാസ്ത്രി ചോദിക്കുന്നു. 'അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. വൈഭവിനെ അയര്‍ലന്‍ഡിനെതിരെ തന്നെ കളിപ്പിക്കണമായിരുന്നു' - രവി ശാസ്ത്രി പറഞ്ഞു. 'അയര്‍ലന്‍ഡിലെ സ്ലോ ആയ, സ്‌പോഞ്ചി പിച്ചായിരുന്നു. ഗ്രൗണ്ട് ചെറുതുമാണ്. വൈഭവ് ഐറിഷ് ബൗളര്‍മാരെ അടിച്ച്‌ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ എത്തിക്കുമായിരുന്നു. അവന്‍ അവരുടെ തുണിയുരിച്ചേനെ..' -രവി ശാസ്ത്രി പറഞ്ഞു.




ഇഷാന്‍ കിഷന്‍ ടി20 ക്രിക്കറ്റില്‍ ഒന്നാമന്‍; അഭിഷേക് ശര്‍മയെ പിന്തള്ളി കുതിപ്പ്

'ഇനിയിപ്പോള്‍ ഇംഗ്ലണ്ടില്‍ അവന് അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. അവനെ എത്രയും പെട്ടെന്ന് ടീമില്‍ ഉള്‍പ്പെടുത്തണം. ഐപിഎല്ലില്‍ അവന്‍ എല്ലാവരെയും തല്ലിച്ചതച്ചത് നാം കണ്ടതാണ്. ഏത് ലോകോത്തര ഫാസ്റ്റ് ബൗളറെയാണ് അവന്‍ വെറുതെ വിട്ടതെന്നും എന്നിട്ടാണ് അവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നതെന്നും' ശാസ്ത്രി പറഞ്ഞു.

content highlights: Why is Vaibhav not there?; Ravi Shastri comes down heavily on team management

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter