Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

Reporter 1 month ago

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു.

ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴേക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ഹാര്‍ട്ട് ബ്ലോക്ക്. ഹൃദയത്തിന്റെ മുകളിലെ അറകളില്‍ നിന്ന് താഴത്തെ അറകളിലേക്ക് ഹൃദയമിടിപ്പ് സിഗ്നല്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ഹൃദയ സ്തംഭനം. ഹൃദയ സ്തംഭനം രക്തം പമ്പ് ചെയ്യാനുള്ള നിങ്ങളുടെ ഹൃദയത്തിന്റെ കഴിവിനെ ബാധിച്ചേക്കാം. ഇത് ശരീരം മുഴുവനുള്ള രക്തയോട്ടം കുറയാന്‍ കാരണമാകും.

കൊഴുപ്പ്, കൊളസ്‌ട്രോള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ധമനികളില്‍ അടിഞ്ഞുകൂടുന്നതാണ് ഹൃദയസ്തംഭനം ഉണ്ടാകാന്‍ കാരണം. ഇതിനെ 'ആതെറോസ്‌ക്ലീറോസിസ്' എന്നാണ് പറയപ്പെടുന്നത്. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം. ബ്ലോക്കിന്റെ കാഠിന്യത്തെയും അത് ഹൃദയത്തിലെ രക്തം പമ്പ് ചെയ്യുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ച്‌ ഹാര്‍ട്ട് ബ്ലോക്കിന്റെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

എത്ര വിശ്രമിച്ചാലും വീണ്ടും ക്ഷീണം തോന്നുന്നുണ്ടോ? പ്രത്യേകിച്ച്‌ കാരണമില്ലാതെയാണോ ക്ഷീണമുണ്ടാകുന്നത്?

നെഞ്ചുവേദന

നെഞ്ചില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമോ നേരിയ ഞെരുക്കമോ ആണ് ആദ്യം ഉണ്ടാകുന്ന ലക്ഷണം. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ നെഞ്ചുവേദന പോലും നിസ്സാരമായി കാണരുത്.

ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്ന ശീലമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്

ശ്വാസം മുട്ടല്‍

ശ്വാസംമുട്ടലാണ് ഹാര്‍ട്ട് ബ്ലോക്കിന്റെ മറ്റൊരു ലക്ഷണം. പടികള്‍ കയറുമ്പോഴും അല്‍പദൂരം നടക്കുമ്പോഴും മറ്റും ശ്വാസംമുട്ട് അനുഭവപ്പെടുന്നത് ഹൃദയത്തിലേക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം എത്തുന്നില്ല എന്നതിന്റെ സൂചനയാണ്.

അസാധാരണമായ ക്ഷീണം

വ്യക്തമായ കാരണമില്ലാതെ എത്ര വിശ്രമിച്ചതിന് ശേഷവും ക്ഷീണം ഉണ്ടാവുന്നത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം. ധമനികള്‍ സങ്കോചിക്കുമ്പോള്‍ ശരീരത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നത്. ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഈ ക്ഷീണം വര്‍ധിക്കാനും ഇടയുണ്ട്.

അമിതമായ വിയര്‍പ്പ്

നെഞ്ചുവേദനയും അമിതമായ വിയര്‍പ്പും ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാണ്.

നിങ്ങള്‍ക്കറിയാമോ? മനുഷ്യന് ശരീരത്തില്‍ ഈ എട്ട് അവയവങ്ങള്‍ ഇല്ലാതെയും അതിജീവിക്കാന്‍ സാധിക്കും

ഓക്കാനം, ദഹനക്കേട്

കാരണങ്ങളൊന്നും ഇല്ലാതെ ഉണ്ടാകുന്ന ഓക്കാനം ദഹനക്കേട് ഇവ ഹൃദയാഘാതത്തിന്റെ സൂചനകളാവാം. നെഞ്ചിലെ അസ്വസ്ഥതയോടുകൂടിയാണ് ഈ ഓക്കാനവും ദഹനക്കേടും ഉണ്ടാകുന്നത്.

ഹൃദയമിടിപ്പിലെ വ്യത്യാസങ്ങള്‍

ക്രമരഹിതമായുണ്ടാകുന്ന ഹൃദയമിടിപ്പാണ് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണം. സാധാരണയേക്കാള്‍ വേഗത്തിലോ അല്ലെങ്കില്‍ സാവധാനത്തിലോ ഹൃദയംമിടിക്കുകയും അതിനോടൊപ്പം തലകറക്കം ശ്വാസംമുട്ടല്‍ ഇവ ഉണ്ടാവുകയും ചെയ്താല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

Content Highlights : Heart problems have become a problem that affects many people, including young people. Early detection and treatment of symptoms can help save lives.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter