Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര: ലണ്ടനിലെത്തി പരിശീലനം ആരംഭിച്ച്‌ രോഹിത് ശര്‍മ

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര: ലണ്ടനിലെത്തി പരിശീലനം ആരംഭിച്ച്‌ രോഹിത് ശര്‍മ

Reporter 2 weeks ago

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ ലണ്ടനിലെത്തി.

ടീമിലെ മറ്റ് അംഗങ്ങള്‍ എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ ലണ്ടനിലെത്തിയ താരം, ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി നേരത്തെ തന്നെ പരിശീലനം ആരംഭിച്ചു. ഇന്ത്യയില്‍വെച്ച്‌ നേരത്തെത്തന്നെ അദ്ദേഹം പരിശീലനം തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ലണ്ടിനിലേക്ക് പറന്നത്.

സമീപകാലത്തെ ഐപിഎല്‍ മത്സരങ്ങളിലെ തിരക്കുകള്‍ക്ക് ശേഷം ലഭിച്ച ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ഇംഗ്ലണ്ടിന്റെ വേഗതയേറിയതും സ്വിങ് ലഭിക്കുന്നതുമായ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാപ്റ്റന്‍ നേരത്തെ തന്നെ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. വരാനിരിക്കുന്ന നിര്‍ണായക പരമ്പരകളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന്റെ ഈ നേരത്തെയുള്ള ഒരുക്കം ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തല്‍.




മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഐസിസി ഹാള്‍ ഓഫ് ഫെയിമിലേക്ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ക്കായുള്ള മറ്റ് കളിക്കാരും ഉടന്‍ തന്നെ ലണ്ടനില്‍ എത്തിച്ചേരും. അതിനുശേഷം ടീമിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പ് ആരംഭിക്കും. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി ഇംഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. നിലവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമത്സരം മഴ മുടക്കിയെങ്കിലും രണ്ടും മൂന്നും മത്സരങ്ങളില്‍ ഇന്ത്യ തോറ്റു. ഇതോടെ പരമ്പര നഷ്ടമായി. ഇനി ശേഷിക്കുന്ന രണ്ടുമത്സരങ്ങള്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയില്‍ പിടിക്കാം.

content highlights: ODI Series against England: Rohit Sharma arrives in London and begins training

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter