Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച്‌ നോളൻ, അപൂര്‍വ്വ നേട്ടവുമായി ഒഡീസി

ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച്‌ നോളൻ, അപൂര്‍വ്വ നേട്ടവുമായി ഒഡീസി

Reporter 2 weeks ago

ന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്.

'ഓപ്പണ്‍ഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്ന് ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.




അന്ന് സൂര്യയുടെ മൂന്നിരട്ടി പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും';ജ്യോതിക

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ഐമാക്സ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ഒഡീസി. ഇന്ത്യയിലെ 34 ഐമാക്സ് സ്ക്രീനുകളില്‍ നിന്നായി 63 കോടിയാണ് ഒഡീസ്സി നേടിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍റെ തന്നെ ഓപണ്‍ഹെയ്മറിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസിലെ ലൈഫ് ടൈം കളക്ഷനെ വെറും 17 ദിവസം കൊണ്ട് ഒഡീസി മറികടന്നു. 50 കോടി ആയിരുന്നു ഓപണ്‍ഹെയ്‍മറിന്‍റെ കളക്ഷന്‍. രണ്ടു സിനിമകളും ഒരു സംവിധായകന്റെ ആണെന്നതാണ് കൗതുകകരം.

റിലീസിന് ഒരു വർഷം മുമ്പേ തിരഞ്ഞെടുത്ത ചില തിയേറ്ററുകളിലേക്കുള്ള സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു.ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സല്‍ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി.




100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്‌സ്...റെക്കോര്‍ഡ് ഹിറ്റ് അടിച്ചു 'ബാലന്‍ ദി ബോയ്' ZEE5 ഇല്‍

ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയില്‍ നടൻ മാറ്റ് ഡാമണ്‍, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെർന്താല്‍, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസണ്‍, ചാർലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: Christopher Nolan's The Odyssey has achieved a historic milestone by becoming the highest-grossing IMAX release in India. The film's strong performance in premium IMAX screens contributed significantly to its record-breaking box-office run, making it one of the biggest Hollywood successes in the Indian market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter