Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം; കാടിനുള്ളിലെ രഹസ്യങ്ങള്‍ ഒഴുകുന്ന 'കുഞ്ചിക്കല്‍'

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം; കാടിനുള്ളിലെ രഹസ്യങ്ങള്‍ ഒഴുകുന്ന 'കുഞ്ചിക്കല്‍'

Reporter 1 day ago

മേഘങ്ങള്‍ തൊട്ടുരുമ്മുന്ന മലനിരകള്‍ക്കിടയിലൂടെ, കാടിന്റെ പച്ചപ്പിനെ കീറിമുറിച്ച്‌ താഴേക്ക് പതിക്കുന്ന ജലധാരകള്‍.

പ്രകൃതിയുടെ ഏറ്റവും മനോഹരവും രൗദ്രവുമായ ഭാവങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങള്‍. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇന്ത്യയിലുണ്ട്. എല്ലാം തന്നെ സഞ്ചാരികളുടെ മനം കവരുന്നവയാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കർണാടകയിലെ പശ്ചിമഘട്ട മലനിരകളുടെ ഹൃദയഭാഗത്ത് ഒളിഞ്ഞിരിക്കുന്ന 'കുഞ്ചിക്കല്‍ വെള്ളച്ചാട്ടമാണ്' (Kunchikal Waterfalls) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം. പ്രകൃതിസ്‌നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരേപോലെ മോഹിപ്പിക്കുന്ന ഒന്നാണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം.

 Kunchikal Waterfalls

കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടത്തിന് 455 മീറ്റർ, അതായത് ഏകദേശം 1,493 അടി ഉയരമുണ്ട്. ഇന്ത്യയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ഒന്നാമതായ കുഞ്ചിക്കല്‍, ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടം കൂടിയാണ്. മറ്റ് വെള്ളച്ചാട്ടങ്ങളെപ്പോലെ ഒറ്റയടിക്ക് താഴേക്ക് പതിക്കുന്നതിന് പകരം, പാറക്കെട്ടുകളിലൂടെ പല തട്ടുകളായി (Multi-tiered cascade) ഒഴുകിയിറങ്ങുന്ന രൂപമാണ് ഇതിനുള്ളത്.

യാത്രകള്‍ ഇനി വെറുമൊരു വിനോദമല്ല; യുവത്വം നിലനിർത്താനുള്ള എളുപ്പ വഴി; പുതിയ പഠനവുമായി ഗവേഷണ സംഘം

വരാഹി നദിയില്‍ നിന്നാണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം രൂപമെടുക്കുന്നത്. ഇടതൂർന്ന വനങ്ങളാലും വന്യജീവി വൈവിധ്യത്താലും സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ് ഈ പ്രകൃതിരമണീയമായ കാഴ്ചയൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് വെള്ളച്ചാട്ടങ്ങള്‍ അപേക്ഷിച്ച്‌ ഇവിടെ നിയന്ത്രണങ്ങള്‍ കൂടുതലാണ്. പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇവിടം സന്ദർശിക്കാൻ സാധിക്കൂ.

മാത്രമല്ല കുഞ്ചിക്കല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് വിദൂര വനാന്തരത്തിലാണ്. അതുകൊണ്ട് തന്നെ മിക്ക സഞ്ചാരികള്‍ക്കും ഈ വെള്ളച്ചാട്ടം അജ്ഞാതമാണ്. സന്ദർശനാനുമതി പരിമിതമായതിനാലും സംരക്ഷണ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലും ഇവിടെ മനുഷ്യസാന്നിധ്യം കുറവാണ്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണെന്ന് പറയാം.

43 വർഷത്തെ ചരിത്രം തിരുത്തി 'Palace on Wheels'; ഇനി വേനലിലും കുതിക്കും

മനുഷ്യസാന്നിധ്യം കുറവായതിനാല്‍ കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സുരക്ഷിത താവളം കൂടിയായി മാറിയിരിക്കുകയാണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വനാന്തരം. ഈ വൈവിധ്യം പരിസ്ഥിതിപരമായ മൂല്യം വർദ്ധിപ്പിക്കുന്നുമുണ്ട്. പ്രകൃതിസ്‌നേഹികള്‍ക്കും ഗവേഷകർക്കും, മനുഷ്യന്റെ ഇടപെടലുകളില്ലാത്ത പ്രകൃതിദത്തമായ ഒരന്തരീക്ഷം നേരിട്ട് കാണാനും പഠനങ്ങള്‍ നടത്താനും അപൂർവ്വമായ ഒരവസരമാണ് ഇവിടം നല്കുന്നത്.

കുഞ്ചിക്കല്‍ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം മണ്‍സൂണ്‍ കാലമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളില്‍ മഴ ശക്തമാകുന്നതോടെ വരാഹി നദി നിറഞ്ഞൊഴുകുകയും, കുഞ്ചിക്കല്‍ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണമായ രൗദ്ര-സൗന്ദര്യ ഭാവങ്ങള്‍ കൈവരിക്കുകയും ചെയ്യും. തിരക്കുകളില്‍ നിന്ന് മാറി തീർത്തും പ്രകൃതിയോട് ഇണങ്ങി ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്ത യാത്ര കുഞ്ചിക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് ആകാം.

Content Highlight: Kunchikal Falls in Karnataka is India's highest waterfall, hidden inside a beautiful forest and protected from crowds.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter