ലോക ഒന്നാം നമ്പർ ബൗളർ ജസ്‌പ്രീത് ബുംറ, സ്വിംഗ് സുല്‍ത്താൻ ട്രെന്റ് ബോള്‍ട്ട്, പവർപ്ലേ സ്പെഷ്യലിസ്റ്റ് ദീപക് ചാഹർ, വിക്കറ്റ് ടേക്കിംഗ് മെഷീൻ ഷാർദുല്‍ താക്കൂർ എന്നിവരടങ്ങുന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നിര.
അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബൗളിംഗ് യൂണിറ്റ് ഏതെന്ന് ചോദിച്ചാല്‍ അതിന് മുംബൈ ഇന്ത്യൻസ് എന്ന തന്നെയാണ് ഏക ഉത്തരവും. എന്നാല്‍ ഇവർ ഒന്നിച്ചിട്ടും മുംബൈ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത് ആരാധകരെ തീർത്തും അമ്പരപ്പിക്കുകയാണ്. രാജസ്ഥാൻ റോയല്‍സിനെതിരായ അവസാന മത്സരത്തിലും ഈ ദയനീയയാണ് തുടർന്നത്.
പവർപ്ലേയില്‍ ദീപക് ചാഹറും ബോള്‍ട്ടും ചേർന്ന് വിക്കറ്റുകള്‍ വാരിക്കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ ഇന്ത്യൻസ് മൈതാനത്തെത്തിയത്. എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ചാഹർ ആദ്യ ഓവറില്‍ തന്നെ വഴങ്ങിയതാകട്ടെ 22 റണ്‍സും. പവർപ്ലേയില്‍ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നത് മുംബൈയെ കടുത്ത പ്രതിരോധത്തിലാക്കിഎന്ന മാത്രമാല്ല, ഈ സീസണില്‍ പവർപ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ടീമുകളുടെ പട്ടികയിലും ഇടംപിടിച്ചു.
'ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും കൈകാര്യം ചെയ്തു'; വൈഭാവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് മുംബൈ കോച്ച്
ഷാർദുല്‍ താക്കൂറിന്റെ എക്കോണമി റേറ്റ് മുംബൈയെ വല്ലാതെ വലയ്ക്കുന്നുണ്ട്. ബുംറ വിക്കറ്റുകള്‍ക്കായി സമ്മർദ്ദം ചെലുത്തുമ്പോള്‍ മറുവശത്ത് റണ്‍സ് ചോരുന്നതും ടീമിന് തിരിച്ചടിയാകുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബുംറയടക്കം എല്ലാവർക്കും കിട്ടി ആർആറിന്റെ വക കൊട്ട്. ബുംറയോട് ഒരു മയവും കാണിക്കാതെ 15-കാരന്‍ ആദ്യ പന്ത് തന്നെ സിക്സർ പറത്തി അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടി. അഞ്ച് സിക്സറുകളും, ഒരു ബൗണ്ടറിയും അടക്കം 14 പന്തില്‍ 39 റണ്‍സും അടിച്ചുകൂട്ടി.
ആർആറിനെതിരെ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് നായകന്റെ മണ്ടത്തരങ്ങള്‍?
മുംബൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ തലവേദന സ്പിൻ ഡിപ്പാർട്ട്‌മെന്റ് തന്നെയാണ്. മിച്ചല്‍ സാന്റ്‌നറെ മാറ്റിനിർത്തിയാല്‍ വിശ്വസ്തനായ ഒരു ഇന്ത്യൻ സ്പിന്നറുടെ അഭാവം മധ്യ ഓവറുകളില്‍ കൃത്യമായി പ്രകടമാണ്. മായങ്ക് മാർക്കണ്ഡെയുടെ മോശം ഫോമും ടീമിന് തിരിച്ചടിയാകുനന്നുണ്ട്.
Content highlight: Mumbai Indians has the most powerful bowling unit in IPL

