ഫുട്ബോള്‍ ലോകകപ്പ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തകർന്നടിഞ്ഞതോടെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ കൈവിട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഫിഫയിലെ സ്ഥാനം നിലനിർത്താൻ സഹായിക്കണണമെന്ന് ഇൻഫാന്‍റിനോ ട്രംപിനോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സ്വകാര്യ നിക്ഷേപ പദ്ധതി തകർന്നടിയുകയും ട്രംപ് ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിത പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഇൻഫാന്‍റിനോയുടെ ഫിഫ പ്രസിഡന്‍റ് പദവിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
U ടേണടിച്ച് ഇൻഫാന്റിനോ; ലോകകപ്പ് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിച്ചു
ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ പദ്ധതി.
പദ്ധതി അംഗീകരിക്കുകയാണെങ്കില്‍ ഫിഫയിലെ 211 അംഗരാജ്യങ്ങള്‍ക്കും 20 മില്യണ്‍ ഡോളർ വീതം നല്‍കുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങള്‍ ഇത് അംഗീകരിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്.
Content highlights: gianni infantino isolated in fifa after trump disagreements

