Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
U ടേണടിച്ച്‌ ഇൻഫാന്റിനോ; ലോകകപ്പ് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിച്ചു

U ടേണടിച്ച്‌ ഇൻഫാന്റിനോ; ലോകകപ്പ് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിച്ചു

Reporter 3 weeks ago

ലോകകപ്പ് സ്വകാര്യവല്‍ക്കരിക്കാനുള്ള ഫിഫയുടെ വിവാദ നീക്കം പരാജയപ്പെട്ടു. അംഗരാജ്യങ്ങളില്‍ നിന്നും കോണ്‍ഫെഡറേഷനുകളില്‍ നിന്നും എതിർപ്പ് ശക്തമായതിനെ തുടർന്ന് പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഫുട്ബോളിന്റെ ആത്മാവ് വില്‍ക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ യുവേഫയും കോണ്‍കാകാഫും മറ്റ് വൻകര ഭരണസമിതികളും രംഗത്തുവന്നതോടെയാണ് ഫിഫ പിന്മാറാൻ നിർബന്ധിതരായത്.

ഇത് 'ഫുട്ബോളിനോടുള്ള കടുത്ത ചതിയാണെന്ന്' തുറന്നടിച്ചുകൊണ്ട് ഇൻഫാന്റിനോയുടെ മുതിർന്ന ഉപദേശകനായ കാർലോസ് കൊർഡെയ്റോ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ പദ്ധതി.




ലോകകപ്പിലെ സ്വകാര്യ നിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നു; ഫിഫ ഉപദേഷ്ടാവ് രാജി വെച്ചു

ഇതിന്‍റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ടായിരുന്നു.

പദ്ധതി അംഗീകരിക്കുകയാണെങ്കില്‍ ഫിഫയിലെ 211 അംഗരാജ്യങ്ങള്‍ക്കും 20 മില്യണ്‍ ഡോളർ വീതം നല്‍കുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങള്‍ ഇത് അംഗീകരിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്.

കടുത്ത പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലമൂർ ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരും ജീവനക്കാരും ഇൻഫാന്റിനോ തങ്ങളെ വഞ്ചിച്ചുവെന്ന് പരസ്യമായി തുറന്നടിച്ചു.




ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകള്‍ ബഹിഷ്‌കരിക്കാൻ യുവേഫ

അടുത്ത വർഷം മാർച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഈ സംഭവവികാസങ്ങള്‍ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് കായിക ലോകത്തെ വിലയിരുത്തലുകള്‍.

Content highlights: fifa president gianni infantino scraps world cup private investment plan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter