Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാറിലെ പെര്‍ഫ്യൂമും ലൈറ്ററുകളും വില്ലനാകാം; വേനല്‍ച്ചൂടില്‍ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്

കാറിലെ പെര്‍ഫ്യൂമും ലൈറ്ററുകളും വില്ലനാകാം; വേനല്‍ച്ചൂടില്‍ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്

Reporter 3 weeks ago

കുവൈറ്റില്‍ വേനല്‍ച്ചൂട് കനക്കുന്നതിനിടെ വാഹനങ്ങള്‍ക്കുള്ളില്‍ പെർഫ്യൂം കുപ്പികള്‍, ലൈറ്ററുകള്‍, പവർബാങ്കുകള്‍, മൊബൈല്‍ ചാർജറുകള്‍ തുടങ്ങിയ വസ്തുക്കള്‍ സൂക്ഷിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി അഗ്നിശമന സേന.

ഉയർന്ന താപനില കാരണം ഇത്തരം വസ്തുക്കള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കാനോ തീപിടിത്തമുണ്ടാക്കാനോ സാധ്യത കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 742 വാഹന തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ധന ചോർച്ച, വൈദ്യുത ഷോർട്ട് സർക്യൂട്ട്, പഴകിയ വയറിംഗ്, ബാറ്ററിയിലെ തകരാറുകള്‍, എൻജിൻ അമിതമായി ചൂടാകല്‍, റേഡിയേറ്ററിലെ വെള്ളത്തിന്റെ കുറവ് എന്നിവയാണ് വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള മറ്റ് പ്രധാന കാരണങ്ങള്‍. അതിനാല്‍ വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും അപകടകരമായ വസ്തുക്കളോ ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഒരുകാരണവശാലും കാറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു പോകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം കുവൈറ്റ് അഗ്നിശമന സേന ആകെ 3,468 തീപിടിത്ത സംഭവങ്ങളാണ് കൈകാര്യം ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ തീപിടിത്തങ്ങള്‍ റിപ്പോർട്ട് ചെയ്തത് അഹ്മദി ഗവർണറേറ്റിലാണ് (542 കേസുകള്‍). തൊട്ടുപിന്നാലെ ഫർവാനിയയില്‍ 534, മുബാറക് അല്‍-കബീറില്‍ 531, ഹവല്ലിയില്‍ 483, ക്യാപിറ്റല്‍ ഗവർണറേറ്റില്‍ 477, ജഹ്റയില്‍ 465 എന്നിങ്ങനെയാണ് തീപിടിത്തങ്ങള്‍ രേഖപ്പെടുത്തിയത്. ശേഷിക്കുന്നവ തെക്കൻ, വടക്കൻ മേഖലകളിലായിരുന്നു.




ദുബായ് വാഹനാപകടം; മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് താങ്ങായി മലയാളി വ്യവസായി

വാഹനങ്ങള്‍ക്ക് പുറമെ രാജ്യത്തെ പാർപ്പിട മേഖലകളിലും വലിയ രീതിയില്‍ തീപിടിത്തങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 819 പാർപ്പിടങ്ങളിലും 507 പാർപ്പിടേതര കെട്ടിടങ്ങളിലുമാണ് അഗ്നിബാധയുണ്ടായത്. ഇതിന് പുറമെ കടലില്‍ കിടന്നിരുന്ന 11 ബോട്ടുകളിലും തീപിടിത്തം രേഖപ്പെടുത്തിയതായി ബ്രിഗേഡിയർ മുഹമ്മദ് അല്‍-ഗരീബ് വ്യക്തമാക്കി. ചൂടുകാലത്ത് പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അഗ്നിശമന സേന ഓർമ്മിപ്പിച്ചു.

Content Highlights: Authorities in Kuwait have urged motorists to avoid keeping perfumes, lighters, and other flammable or pressurized items inside parked vehicles, citing the increased risk posed by extreme summer heat.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter